കേരളം
ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാം; കേരള പോലീസ് മുന്നറിയിപ്പ്
ദിനംപ്രതി സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നത് കണക്കിലെടുത്ത് ഊർജിതമായ ബോധവത്കരണ പരിപാടികളുമായി രംഗത്തിറങ്ങാൻ സംസ്ഥാന പോലീസും കേരള പോലീസ് സൈബർ സെൽ വിഭാഗവും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന് മിക്ക ഫോണുകളുടെയും സെക്യൂരിറ്റിയും ഫോണിൽ ഉപയോഗിക്കുന്ന ആപ്പുകളുടെ പെർമിഷനും ബാങ്ക് അക്കൗണ്ടുകളും എല്ലാം തന്നെ ഗൂഗിൾ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയാണ് പോകുന്നത്. അതിനാൽ തന്നെ ഗൂഗിൾ അക്കൗണ്ടുകൾ സുരക്ഷിതമാക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
- മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്സ്‌വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
- പാസ്സ്‌വേഡ് അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4….9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
- വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് Login ചെയ്യുക.
- Third Party App കളിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
- വിശ്വസനീയമല്ലാത്ത Third Party App കൾക്ക് അക്കൗണ്ട് access കൊടുക്കാതിരിക്കുക.
- ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസ്സേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.