Connect with us

കേരളം

KSEB ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജൂൺ-ജൂലായ് മാസങ്ങളിൽ കറണ്ട് ബിൽ കുറയും

Published

on

ksebbill.jpeg

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്താണ് പലിശത്തുക നൽകുകയെന്ന് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

‘600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കിൽ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂൺ ജൂലായ് മാസത്തിലെ വൈദ്യുതി ബില്ലിൽ അഡ്‌ജസ്റ്റ്‌മെന്റായി കാണിച്ച് കുറക്കും. ബാക്കി തുകയേ അടയ്‌ക്കാനുള്ള തുകയായി ബില്ലിൽ കാണിക്കുകയുള്ളൂ’- മന്ത്രി പോസ്റ്റിൽ വ്യക്തമാക്കി.

മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്

സന്തോഷവാർത്ത! കെ എസ് ഇ ബി ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കും. ഇത് കെ എസ് ഇ ബിയുടെ എല്ലാ ഉപഭോക്താക്കൾക്കും മെയ് ജൂൺ ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും. ക്യാഷ് ഡെപ്പോസിറ്റ്: നാം വൈദ്യുതി കണക്ഷൻ എടുക്കമ്പോൾ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടക്കാറുണ്ട്.

ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) ൽ പറഞ്ഞിരിക്കുന്ന പ്രകാരം, ഈ തുക ദ്വൈമാസ ബില്ലു നൽകപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബില്ലിന്റെ മൂന്ന് ഇരട്ടിയാണ്. മാസ ബില്ല് ആണെങ്കിൽ രണ്ടിരട്ടി. ഈ തുകയ്ക്ക് കെഎസ്ഇബിഎൽ ഓരോ സാമ്പത്തിക വർഷവും ആ വർഷം ഏപ്രിൽ ഒന്നാം തീയതി നിലനിന്ന ബാങ്ക് പലിശ നിരക്കിൽ നൽകുന്നുണ്ട്. (ഇത് മെയ് മാസം ആണ് ഡിമാന്റ് ചെയ്യുന്നത്). 2023-24 ൽ 6.75 ശതമാനം ആണ് പലിശ നിരക്ക്.

ഉദാഹരണം: 600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കിൽ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂൺ ജൂലായ് മാസത്തിലെ വൈദ്യുതി ബില്ലിൽ അഡ്ജസ്റ്റ്‌മെന്റായി ആയി കാണിച്ച് കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള തുകയായി ബില്ലിൽ കാണിക്കുകയുള്ളൂ. (കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസം ആ ഡെപ്പോസിറ്റ് കെഎസ്ഇബിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്).

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version