Connect with us

കേരളം

സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും; കൂടുതൽ അന്വേഷണത്തിന് കേന്ദ്രം

Published

on

court orders protection for swapna suresh 300x169 1

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണക്കടത്ത്കേസിൽ കൂടുതൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ. എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ നൽകിയെങ്കിലും പുതിയ വിവാദങ്ങളിൽ കസ്റ്റംസും സ്വപ്നയിൽ നിന്ന് വിവരങ്ങൾ തേടും.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളാണ് സ്വർണക്കടത്ത് കേസിനെയും സ്വർണക്കടത്തിന്റെ മറവിലെ കള്ളപ്പണ ഇടപാടിനെയും വീണ്ടും ചൂട് പിടിപ്പിച്ചത്. ആരോപണങ്ങൾ അല്ലെന്നും കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ എല്ലാം വിശദമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കിയതോടെ ഇടയ്ക്ക് മന്ദഗതിയിലായ കേസ് അന്വേഷണം ഇ.ഡി.ഊർജിതമാക്കി. രഹസ്യ മൊഴി പകർപ്പ് കോടതിയിൽ നിന്ന് ലഭിച്ചാൽ ഉടൻ അത്‌ മുൻനിർത്തി സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടും. തുടർന്നായിരിക്കും മുഖ്യമന്ത്രിയേയും കുടുംബത്തെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിലടക്കം തീരുമാനം ഉണ്ടാവുക.

കേസിലെ ഒന്നാം പ്രതി സരിത്ത് നൽകിയ മൊഴിയിലും മറന്നു വച്ച ബാഗിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. സ്വപ്നയുടെ മൊഴിയിലും സമാനമായ കാര്യം വന്നതോടെ അതിൽ കൂടുതൽ അന്വേഷണം നടക്കും. യുഎഇയിലേക്കു വിദേശ കറൻസി കടത്തിയെന്ന സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ആരോപണത്തിൽ മുഖ്യമന്ത്രിക്കും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു തെളിവു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കോൺസുലേറ്റിൽ നിന്ന് ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ടെന്നും . അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു എന്നുമുള്ള ആരോപണത്തിലാണ് കസ്റ്റംസ് സ്വപ്നയുടെ മൊഴിയെടുക്കാൻ ഒരുങ്ങുന്നത്. നിലവിൽ എൻ.ഐ.എയും, കസ്റ്റംസും മാത്രമാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. ഇ.ഡി.അന്വേഷണം ഇപ്പോഴും തുടരുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version