കേരളം
സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി; വീണ്ടും 46,000ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി വീണ്ടും 46,000ന് മുകളില്‍ എത്തി. 46,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.
ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 5755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച 47,080 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടു ദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില നേരിയ തോതില്‍ ഉയര്‍ന്നത്.