കേരളം
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടന്ന് സ്വർണവിലയാണ് ഇന്ന് ഉയർന്നത്. വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. ഒരാഴ്ചകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4030 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുതിച്ചുയർന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. ഇതോടെ വിപണി വില 68 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)
നവംബർ 1- 37,280 രൂപ
നവംബർ 2- 37480 രൂപ
നവംബർ 3- 37,360 രൂപ
നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
നവംബർ 5- 37,600 രൂപ
നവംബർ 6- 37,600 രൂപ
നവംബർ 7- 37520 രൂപ
നവംബർ 8- 37,440 രൂപ
നവംബർ 9- 37,880 രൂപ
നവംബർ 10- 37,880 രൂപ
നവംബർ 11- 38,240 രൂപ
നവംബർ 12- 38,560 രൂപ
നവംബർ 13- 38,560 രൂപ
നവംബർ 14- 38560 രൂപ
നവംബർ 15- 38,840 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.