Connect with us

ദേശീയം

ഡൽഹിക്ക് സമാന സാഹചര്യമുണ്ടാകും; ജനിതകമാറ്റം വന്ന വൈറസ് വ്യാപനമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

covid

സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗം. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം സംസ്ഥാനത്ത് 75ശതമാനത്തിന് മുകളിൽ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധർ. ഏപ്രിൽ ആദ്യവാരം പുറത്തുവന്ന പഠന ഫലത്തിൽ 40ശതമാനം പേരിൽ ഈ വകഭേദം കണ്ടെത്തിയെങ്കിൽ മൂന്നാഴ്ച പിന്നിടുമ്പോൾ 75ശതമാനത്തിനുമേൽ എത്തിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരാഴ്ച കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കാനാണ് സാധ്യത. വളരെയധികം കരുതലെടുത്തില്ലെങ്കിൽ ഡൽഹിക്ക് സമാന സാഹചര്യമുണ്ടാകുമെന്നാണ് പഠനം നടത്തിയ സംഘത്തിന്റെ മുന്നറിയിപ്പ്.

മൂന്നാഴ്ച മുൻപ് ഡൽഹിയിൽ ‌കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ നിലവിലെ അവസ്ഥയെന്നാണ് കേരളത്തിലെ ജനിതക പഠനത്തെക്കുറിച്ച് പഠിച്ച വിദഗ്ധർ അവലോകന യോഗത്തിൽ വ്യക്തമാക്കിയത്. രോഗ വ്യാപനവും തീവ്രതയും കൈവിട്ടുപോയാൽ ആശുപത്രി കിടക്കകളും ഓക്സിജൻ , വെൻറിലേറ്റർ സംവിധാനങ്ങളും മതിയാകാത്ത സാഹചര്യം വരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്.

ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിൻറെ ഇന്ത്യൻ വേരിയൻറ് ബി വൺ 617 കേരളത്തിൽ 10 ജില്ലകളിൽ കണ്ടെത്തി. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണിത്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം ഉണ്ടായത് കഴിഞ്ഞ ഒരു മാസത്തിനിടെയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആൻറ് ഇൻറഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതിതീവ്ര വ്യാപന ശേഷി, രോഗ തീവ്രത കൂട്ടുന്ന വകഭേദം – അതാണ് ഇന്ത്യൻ വേരിയൻറ് ബി വൺ 617. മഹാരാഷ്ട്രയെ ഉൾപ്പെടെ വിറപ്പിച്ച കൊറോണ വൈറസ് വകഭേദം. ജനസാന്ദ്രത കൂടിയ കേരളത്തിലെ ഈ വൈറസ് സാന്നിധ്യം അതി ഗുരുതര സാഹചര്യമെന്ന് വിദഗ്ധർ പറയുന്നു. വൈറസ് സാന്നിധ്യം ഏറ്റവും കൂടുതൽ കോട്ടയത്തും ആലപ്പുഴയിലുമാണ്. 19.05 ശതമാനം . 15.63 ശതമാനവുമായി മലപ്പുറവും 10 ശതമാനത്തിൽ കൂടുതൽ രോഗികളുമായി പാലക്കാടും കോഴിക്കോടും ഉണ്ട്. കാസർകോട്, എറണാകുളം, കണ്ണൂർ, കൊല്ലം, വയനാട് ജില്ലകളിലും ബി വൺ 617 വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version