Connect with us

കേരളം

തലമുറകളുടെ ഓർമ്മകൾ ബാക്കി, സ്പെൻസർ സൂപ്പർമാർക്കറ്റ് ഇനിയില്ല

Screenshot 2023 09 03 185420

പല തലമുറകളുടെ ഷോപ്പിങ് ഓർമ്മകൾ ബാക്കിയാക്കി തിരുവനന്തപുരം എംജി റോഡിലെ സ്പെൻസർ സൂപ്പർമാർക്കറ്റിന് താഴുവീണപ്പോൾ തൊഴിലാളികൾ ദുരിതത്തിൽ. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ഗോയങ്ക ഗ്രൂപ്പ് സ്ഥാപനം പൂട്ടിയതോടെ 110 ജീവനക്കാരാണ് പ്രതിസന്ധിയിലായത്. സ്പെൻസേഴ്സിന്റെ സ്ഥിരം ഉപഭോക്താക്കളും നിരാശയിലാണ്.

പതിവുപോലെ യൂണിഫോമും ഇട്ട് ജോലിക്ക് വന്നപ്പോൾ സൂപ്പർമാർക്കറ്റിന് താഴ് വീണിരിക്കുന്ന കാഴ്ചയാണ് പതിവുപോലെ ജോലിക്കെത്തിയ സൂപ്പര്‍വൈസര്‍ ശ്രീലേഖ കണ്ടത്. കിട്ടുന്നത് മിച്ചംവെച്ച് രണ്ട് മക്കളെ പഠിപ്പിച്ചിക്കേണ്ടതുണ്ട്. പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ട് തൊഴില്‍രഹിതരായതിന്‍റെ ആശങ്കയിലാണ് മറ്റുള്ളവരും.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പേ ഭക്ഷ്യവസ്തുക്കളിലെ വിദേശ ബ്രാന്റുകൾ മലയാളിക്ക് പരിചയപ്പെടുത്തിയ സൂപ്പർ മാർക്കറ്റ് ശൃംഘലയാണ് സ്പെൻസേഴ്സ്. സാമ്പത്തീക നഷ്ടം ചൂണ്ടിക്കാട്ടി ആർ പി ഗോയങ്ക ഗ്രൂപ്പ് സ്ഥാപനം അടച്ച് പൂട്ടുമ്പോൾ 80 സ്ഥിരം ജീവനക്കാരും 30 താത്കാലിക ജീവനക്കാരും ഉൾപെടെ 110 പേർ തൊഴിൽ രഹിതരായി. സ്ഥിരമായി സ്പെൻസേഴ്സിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളും നിരാശയിലാണ്. ഇനി പാളയം എംജി റോഡിലെ സ്പെൻസർ ജംഗ്ഷന് പേരിന്റെ പ്രതാപം മാത്രം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version