Connect with us

കേരളം

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൂടി 32.92 ലക്ഷം രൂപ അനുവദിച്ചു

Published

on

transgendr icon 916182

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) സാമൂഹ്യനീതി വകുപ്പ് 32,91,716 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന ക്ഷേമപദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ലിംഗഭേദവുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ക്ക് പരിഹാരമായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ധനസഹായം.

സ്ത്രീയില്‍ നിന്ന് പുരുഷനിലേയ്ക്ക് (ട്രാന്‍മെന്‍) മാറുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പരാമാവധി 5 ലക്ഷം രൂപയായും, പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്ക് (ട്രാന്‍സ് വുമണ്‍) മാറുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പരമാവധി 2.50 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ച് 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ലിസ്റ്റില്‍ പെടാതെപോയ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) കൂടി ധനസഹായം നല്‍കുന്നതിനായാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നടപ്പുവര്‍ഷം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 54 പേരും ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍ 27 പേരുമായി ആകെ 81 അപേക്ഷകളാണ് ലഭിച്ചത്. ആനുകൂല്യത്തിന് അര്‍ഹരായ ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 22 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും, ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍ മുഴുവന്‍ വ്യക്തികള്‍ക്കും തുക അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.

അതേസമയം ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ ശേഷിക്കുന്ന അര്‍ഹതയുള്ള 30 പേര്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കാനാണ് ഈ തുക കൂടി അനുവദിച്ചിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version