Connect with us

ദേശീയം

ബസ്മതി അരിയിൽ കൃത്രിമ ​നിറവും മണവും വേണ്ട; മാനദണ്ഡങ്ങൾ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അതോറിറ്റി

Published

on

ബസ്മതി അരിയുടെ നിലവാര–തിരിച്ചറിയൽ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). അരിക്ക് സ്വാഭാവിക ഗന്ധം ഉണ്ടാകണമെന്നും കൃത്രിമ ഗന്ധം, കൃത്രിമ നിറം, പോളിഷിങ് വസ്തുക്കൾ എന്നിവയിൽ നിന്നും മുക്തമായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. മാനദണ്ഡങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.

തവിടുള്ള ബസ്മതി അരി, തവിട് നീക്കിയത്, പുഴുങ്ങിയ തവിട് അരി, പുഴുങ്ങിയതും തവിടു നീക്കിയതുമായ അരി എന്നിവയുൾപ്പെടെ എല്ലാത്തരം ബസ്മതി അരിയുടെയും മാനദണ്ഡങ്ങൾ വ്യക്തമാക്കിയാണ് ഭക്ഷ്യ സുരക്ഷാ ചട്ടത്തിലെ ഭേദഗതി വിജ്ഞാപനം ചെയ്തിരിക്കുന്നത്. ബസ്മതി അരിയുടെ ശരാശരി നീളം, മറ്റു വിശദാംശങ്ങൾ, ബസ്മതി അല്ലാത്ത അരിയുടെ അളവ് എന്നിവയെല്ലാം ഫുഡ് പ്രോഡക്ട്സ് സ്റ്റാൻഡേർഡ്സ് ആൻഡ് ഫുഡ് അഡിറ്റീവ്സ് എന്ന ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തവിടുള്ള ബസ്മതി അരിയുടെ ശരാശരി നീളം ഏഴ് മില്ലീമീറ്റർ ആയിരിക്കണം. തവിടു മാറ്റിയതാണെങ്കിൽ 6.61 മില്ലീ മീറ്ററും അരി വേവിച്ച ശേഷമാണെങ്കിൽ നീളം 12 മില്ലീ മീറ്ററിൽ കൂടുതലുമായിരിക്കണം. അരിയിലെ യൂറിക് ആസിഡ്, ഈർപ്പം എന്നിവയുടെ അളവിലുൾപ്പെടെ വ്യക്തത വരുത്തിയിട്ടുണ്ട്. യൂറിക് ആസിഡിന്റെ നില കിലോയിൽ 100 മില്ലിഗ്രാമിൽ താഴെയായിരിക്കണം. പൊട്ടിയ അരിയുടെ കാര്യത്തിലും നീളം വലുപ്പം തുടങ്ങിയ ചട്ടങ്ങൾ ഒഴിച്ചു ബാക്കിയെല്ലാ മാനദണ്ഡങ്ങളും ബാധകമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version