Connect with us

ക്രൈം

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

Published

on

20240628 202743.jpg

ഓസ്ട്രേലിയയിൽ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിൽ സോഫ്റ്റ് സ്കിൽ ട്രെയിനർമാരായി ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം നാൽപ്പതിൽപരം ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിലായി.

കോയമ്പത്തൂർ രത്തിനപുരി ഗാന്ധിജി റോഡിൽ ശ്രീറാം ശങ്കരി അപ്പാർട്ട്മെന്റിൽ ആഷ്ടൺ മൊണ്ടീറോ എന്ന് വിളിക്കുന്ന ആർ മധുസൂദനനെ(42) ആണ് ആലപ്പുഴ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇംഗ്ലീഷ് ഭാഷ നിപുണനായ മധുസൂദനൻ കേരളത്തിൽ അങ്കമാലി കേന്ദ്രീകരിച്ച് ഒ ഇ ടി ക്ലാസുകൾ എടുത്തിരുന്നു. 2023 ലാണ് അങ്കമാലി കേന്ദ്രീകരിച്ച് തട്ടിപ്പ് ആരംഭിച്ചത്. ഓസ്ട്രേലിയയിലെ സിമിക്ക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിൽ സോഫ്റ്റ് സ്കിൽ ട്രെയിനർമാരെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് ആദ്യം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി.

പരസ്യം കണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭ്യസ്തവിദ്യരായ നിരവധി യുവതീയുവാക്കൾ ജോലിക്കായി ബയോഡേറ്റ സമർപ്പിച്ചു. ഇയാളുടെ കൂട്ടാളികളായ ചിലരാണ് ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടിരുന്നത്. ആകർഷകമായ ജോലിയും ശമ്പളവും ഓസ്ട്രേലിയയിൽ പെർമനന്റ് വിസയും ഇവർ വാഗ്ദാനം ചെയ്തു. ഇതിനിടെ മധുസൂദനൻ കമ്പനി പ്രതിനിധി എന്ന ഭാവേന ഓൺലൈൻ വഴി ഇൻ്റർവ്യൂ നടത്തി.

പിന്നീട് തിരുവനന്തപുരത്തും എറണാകുളത്തും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മധുസൂദനന്റെ ആഡംബര ഇൻ്റർവ്യൂ നടന്നു. ചെന്നൈയിൽ നിന്നും ഫ്ലൈറ്റിൽ തിരുവനന്തപുരത്തും കൊച്ചിയിലും ഇറങ്ങി ആഡംബര കാറുകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എത്തിയ മധുസൂദനൻ ആഷ്ടൺ മൊണ്ടീറോ എന്ന ഓസ്ട്രേലിയൻ പൗരൻ ആണെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെട്ടത്.

കൂട്ടാളികൾ ബോസ് എന്ന് വിളിക്കുന്ന ഇയാളെ വിശ്വസിച്ച് 40 ഓളം പേരാണ് വിസ പ്രോസസ്സിങ്ങിനായി ഏഴ് ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തത്. പണം കിട്ടിയ ശേഷം സംഘം മുങ്ങി. ഫോണിൽ വിളിച്ചാൽ എടുക്കാതാവുകയും പിന്നീട് ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു.

പണം നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികളുടെ പരാതികളിൽ അങ്കമാലി, കാലടി,നെടുമ്പാശ്ശേരി, തൃശ്ശൂർ ഈസ്റ്റ്,മൂവാറ്റുപുഴ, കരമന,നൂറനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൂട്ടുപ്രതിയായ ചാലക്കുടി സ്വദേശി വിദേശത്തേക്ക് കടന്നു എന്ന് വ്യക്തമായി.

ഇയാൾക്കെതിരെയും മധുസൂദനനെതിരെയും ലുക്ക് ഔട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചു. മധുസൂദനൻ രാജ്യം വിട്ടിട്ടില്ല എന്ന് മനസ്സിലായതിനെ തുടർന്ന് ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണ് ബാംഗ്ലൂരിൽ ഉദയനഗർ എന്ന സ്ഥലത്ത് പേയിംഗ് ഗസ്റ്റ് ആയി താമസിച്ചുവന്നിരുന്ന മധുസൂദനനെ 27ന് നൂറനാട് പോലീസ് ഇൻസ്പെക്ടർ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കയ്യിൽ നിന്ന് തമിഴ്നാട്ടിലെ സേലം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിൽ വ്യത്യസ്ത വിലാസങ്ങളിലെ മധുസൂദനൻ എന്ന പേരിലുള്ള മൂന്ന് ആധാർ കാർഡുകളും ആഷ്ടൺ മൊണ്ടീറോ എന്ന പേരിലുള്ള പാസ്പോർട്ടും കണ്ടെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇയാൾ തായ്‌ലാൻഡ്, മലേഷ്യ, ബാംഗ്ലൂർ, മുംബൈ മുതലായ സ്ഥലങ്ങളിലെ ഉല്ലാസ കേന്ദ്രങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു.

മലയാളിയായ ഇയാൾ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചുവന്നിരുന്നത്. ബി ബി എ ബിരുദധാരിയും അഡ്വർടൈസിങ് ആൻ്റ് ജേർണലിസത്തിൽ പി ജി ഡിപ്ലോമയുമുള്ള ഇയാൾ കോയമ്പത്തൂർ അങ്കമാലി എന്നിവിടങ്ങളിൽ ഒ ഇ ടി ക്ലാസുകൾ എടുത്തുവരവേയാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്. ഇംഗ്ലീഷ്,മലയാളം,തമിഴ്, ഹിന്ദി,കന്നട,ഫ്രഞ്ച്, ജർമ്മൻ,പഞ്ചാബി എന്നിവ ഉൾപ്പെടെ 15 ഭാഷകൾ വശമുള്ള ഇയാൾ കഴിഞ്ഞ രണ്ടുമാസമായി ബാംഗ്ലൂർ നഗരത്തിൽ ഒ ഇ ടി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ട്യൂട്ടറായി ജോലി നോക്കുകയായിരുന്നു.

ബാംഗ്ലൂരിലും വിദ്യാർത്ഥികൾക്കിടയിൽ യു കെ,അയർലൻഡ് എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ആളായി ചമഞ്ഞ് തട്ടിപ്പിനുള്ള പുതിയ മേച്ചിൽ പുറം ഒരുക്കി വരവേയാണ് പോലീസ് പിടിയിലായത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

നൂറനാട് പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനു വർഗീസ്, ആർ ബിജുരാജ്, പി പ്രവീൺ, എച്ച് സിജു, വി വി ഗിരീഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version