Connect with us

ക്രൈം

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വൈദികൻ പിടിയിൽ

Published

on

joseph fake job.jpeg

ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് ചുള്ളിക്കൽ സ്വദേശിനിയായ സ്ത്രീയിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ച കേസിൽ ഒരാളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചനക്കേസിൽ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത വൈദികൻ കൂടിയായ ഇടുക്കി ഉടുമ്പൻചോല മാവറ സ്വദേശി എ.ജെ. ജോസഫിനെയാണ് (51) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ജോസഫ്.

ജർമനിയിൽ ബുക്ക് ബൈൻഡിങ് പ്രസിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ സ്ത്രീയുടെ പക്കൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നെന്നാണ് കേസ്. തുടർന്ന് സ്ത്രീയുടെ പരാതിപ്രകാരം മട്ടാഞ്ചേരി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു.

അന്വേഷണത്തിനിടെയാണ് ജോസഫ് പൂജപ്പുര പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായി ജയിലിലുള്ളതായി വിവരം ലഭിച്ചത്. ഇതനുസരിച്ച് ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇയാൾ വണ്ടന്മേട് പൊലീസ് സ്റ്റേഷനിലും സമാന കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version