കേരളം
കോലഞ്ചേരിയില്‍ വീട്ടില്‍ക്കയറി നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അയല്‍വാസി കസ്റ്റഡിയില്‍
എറണാകുളം ജില്ലയില്‍ കോലഞ്ചേരിക്ക് സമീപം കടയിരുപ്പില്‍ ഒരു കുടുംബത്തിലെ നാല് പേരെ അയല്‍വാസിയായ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്ററിന്റെ ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവരെയാണ് വീട്ടില്‍ക്കയറി വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ഇവര്‍ നാലുപേരും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അയല്‍വാസിയായ മാന്താനത്തില്‍ പാപ്പച്ചന്റെ മകന്‍ അനൂപിനെ പുത്തന്‍കുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥിരമായി അയല്‍വാസികളെ ശല്യം ചെയ്യുന്ന ആളാണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്