കേരളം
വീടിന് തീപിടിച്ച് ഒരു കുടുബത്തിലെ നാല് പേർ വെന്തുമരിച്ചു
അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് അതിദാരുണമായി മരിച്ചത്. ബിനീഷ്, ഭാര്യ അനു, അവരുടെ മകനും മകളുമാണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം. രണ്ടാം നിലയിലെ കിടപ്പ് മുറിയിലാണ് തീപിടിച്ചത്. നാല് പേരും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത് എന്നാണ് വിവരം. ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മക്കൾ.
തീപിടുത്തത്തിന് കാരണം കണ്ടെത്തിവരുന്നതേയുള്ളൂ. എന്നിരുന്നാലും ജാതിക്ക ഉണക്കാൻ ഉപയോഗിച്ചിരുന്ന ഡ്രയറിൽ നിന്നും തീ പടർന്നതായി സംശയിക്കപ്പെടുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു.
വീടുമുഴുവൻ തീപടർന്ന നിലയിലായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യൻ.