Connect with us

കേരളം

സംസ്ഥാനത്തെ 49 സഹകരണബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തി; കരുവന്നൂര്‍ ബാങ്കുതട്ടിപ്പിനെപ്പറ്റി നേരത്തെ പരാതി ലഭിച്ചിരുന്നതായി മന്ത്രി വാസവന്‍

സംസ്ഥാനത്തെ 49 സഹകരണബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി സര്‍ക്കാര്‍. സഹകരണബാങ്കുകളിലെ ക്രമക്കേടില്‍ 68 പേര്‍ക്കെതിരെ നടപടി എടുത്തെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് നേരത്തെ തന്നെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു. 2019 ല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും വാസവന്‍ പറഞ്ഞു. അടുത്തിടെ കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നടപടി സ്വീകരിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ ബാങ്കുകളില്‍ കൂടുതല്‍ സംഭവിക്കുന്നത് ഓഡിറ്റ് സംവിധാനത്തിലെ പോരായമകളാണ് എന്നതിനാല്‍ , കുറ്റമറ്റ രീതിയില്‍ ഓഡിറ്റ് സംവിധാനം പുതുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.

കരുവന്നൂര്‍ സഹകരണബാങ്കില്‍ 300 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബാങ്കില്‍ ഒരേ ഭൂമിയുടെ ആധാരങ്ങള്‍ കാട്ടി പലതവണ ഉടമ അറിയാതെ വായ്പ എടുത്തെന്നായിരുന്നു പരാതി. കേസില്‍ ഭരണസമിതിയിലുള്‍പ്പെട്ട സിപിഎം നേതാക്കള്‍ അടക്കം അറസ്റ്റിലായിരുന്നു. ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version