Connect with us

ദേശീയം

മുൻ ഉപ പ്രധാനമന്ത്രിയായ എൽ കെ അദ്വാനിയെ എയിംസിൽ പ്രവേശിപ്പിച്ചു

Published

on

lk advani.jpeg

ഭാരതരത്ന ജേതാവും മുൻ ഉപ പ്രധാനമന്ത്രിയും ബിജെപി സ്ഥാപകനേതാവുമായ എൽ.കെ അദ്വാനിയെ എയിംസിൽ പ്രവേശിപ്പിച്ചു. അൽപസമയം മുൻപാണ് അദ്ദേഹത്തിന് വാർദ്ധക്യസഹജമായ പ്രശ്‌നങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

മുതി‌ർന്നവർക്കുള്ള ജറിയാട്രിക് വാർഡിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. 96കാരനായ ലാൽ കൃഷ്‌ണ അദ്വാനിയ്‌ക്ക് മൂന്ന് മാസം മുൻപാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന അദ്ദേഹത്തിന് സമ്മാനിച്ചത്. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് ഭാരത രത്ന സമ്മാനിച്ചത്. രാഷ്‌‌ട്രപതി ദ്രൗപതി മുർമ്മു ബഹുമതി സമ്മാനിച്ച ചടങ്ങിൽ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

2002 ജൂൺ മുതൽ 2004 മേയ് വരെ വാജ്‌പേയി മന്ത്രിസഭയിലാണ് അദ്ദേഹം ഉപ പ്രധാനമന്ത്രി പദം വഹിച്ചത്. 1999 മുതൽ 2004 വരെ കേന്ദ്രമന്ത്രിയുമായി. നിരവധി തവണ അദ്ദേഹം ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനത്തെത്തി. 1986 മുതൽ 1990 വരെയും 1993 മുതൽ 1998 വരെയും പിന്നീട് 2004 മുതൽ 2005 വരെയും പാർട്ടിയെ അദ്ദേഹം നയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 mins ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം1 hour ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 hours ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം6 hours ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം23 hours ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 day ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം2 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം2 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

കേരളം2 days ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

കേരളം2 days ago

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version