Connect with us

കേരളം

വ്യാജരേഖ; വിദ്യയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി, ഗവർണർക്ക് പരാതി നൽകി കെ എസ് യു

Published

on

vidya

ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച കേസിൽ മഹാരാജാസ് കോളേജ് പൂർവ വിദ്യാർത്ഥിനിയും മുൻ എസ് എഫ് ഐ നേതാവുമായ കെ വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ്. ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 465, 468, 471 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം, വിദ്യയ്‌ക്കെതിരെ പരാതി നൽകുന്നതിൽ കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജ് ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് അടിയന്തര കൗൺസിൽ യോഗം ചേരും. വ്യാജരേഖ ചമച്ചതിൽ വിദ്യയ്ക്കെതിരെ കെ എസ് യു ഗവർണർക്കും ഡി ജി പിക്കും പരാതി നൽകി. കേസിൽ എസ് എഫ് ഐയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇടതുപക്ഷ അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുടെ പങ്കും അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യറാണ് പരാതി നൽകിയത്.

ഗസ്റ്റ് ലക്‌ചറർ നിയമനത്തിനായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് കാസർകോട് സ്വദേശിനി കെ വിദ്യ വ്യാജമായുണ്ടാക്കിയത്. മഹാരാജാസ് കോളേജിൽ 2018 മുതൽ 2021വരെ താത്‌‌കാലിക അദ്ധ്യാപികയായിരുന്നവെന്ന വ്യാജ രേഖയാണ് വിദ്യാ ചമച്ചത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുൾപ്പെടുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ താത്‌കാലിക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുക്കുകയായിരുന്നു.

കാസർകോട് കോളേജിലും വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഗസ്റ്റ് ലക്ചററായി പ്രവർത്തിച്ചിരുന്നു. കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ താത്‌കാലിക അദ്ധ്യാപികയായി ജോലി നേടിയത് മഹാരാജാസ് കോളേജിൽ അദ്ധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version