Connect with us

കേരളം

‘അഞ്ച് പതിറ്റാണ്ട്, കിരണ്‍ ബേദിയുടെ ആ ചരിത്രം തിരുത്തി മലയാളി’; അഭിനന്ദിച്ച് മന്ത്രി

Screenshot 2024 01 28 182954

റിപ്പബ്ലിക് ദിന പരേഡില്‍ ദില്ലി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയായ ഇരിങ്ങാലക്കുട സ്വദേശിനിയായ ഐപിഎസ് ഉദ്യോഗസ്ഥ ശ്വേത കെ. സുഗതനെ അഭിനന്ദിച്ച് മന്ത്രി ആര്‍ ബിന്ദു. രാജ്യമനസിലും പുതു ചരിത്രത്തിലേക്കുമാണ് ശ്വേത മാര്‍ച്ചു ചെയ്തതെന്നും അഞ്ചു പതിറ്റാണ്ടു മുന്‍പ് കിരണ്‍ ബേദി കുറിച്ച ചരിത്രമാണ് ഇത്തവണ ശ്വേത തിരുത്തിക്കുറിച്ചതെന്നും മന്ത്രി ബിന്ദു പറഞ്ഞു.

‘1975ലെ പരേഡില്‍ ദില്ലി പൊലീസ് സംഘത്തെ നയിച്ച രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദിയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ശ്വേത പരേഡില്‍ പുരുഷ സംഘത്തെ നയിച്ച് ചരിത്രത്തില്‍ ഇടം പിടിച്ചത്. കിരണ്‍ ബേദിക്ക് ശേഷം 28 വര്‍ഷത്തിനിടെ ഒരു സംഘത്തെ നയിക്കുന്ന ആദ്യ വനിതയുമായി.’ ഇത്തവണ വനിതാ സംഘത്തെയാണ് ശ്വേത പ്രതിനിധീകരിച്ചതെന്നും മന്ത്രി ബിന്ദു പറഞ്ഞു.

മന്ത്രി ബിന്ദുവിന്റെ കുറിപ്പ്: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹി പോലീസ് കണ്ടിജെന്റിനെ നയിച്ചുകൊണ്ട് കേരളത്തിനും ഇരിങ്ങാലക്കുടയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ് ശ്വേത കെ. സുഗതന്‍ ഐ പി എസ്. രാജ്യമനസ്സിലും പുതു ചരിത്രത്തിലേക്കുമായിരുന്നു മലയാളിയായ ശ്വേത മാര്‍ച്ചു ചെയ്തത്. അഞ്ചു പതിറ്റാണ്ടുമുമ്പ് അന്നത്തെ ‘രാജ്പഥി’ല്‍ കിരണ്‍ ബേദി കുറിച്ച ചരിത്രമാണ് ഇക്കുറി ‘കര്‍ത്തവ്യപഥി’ല്‍ ശ്വേത തിരുത്തിക്കുറിച്ചത്.

1975ലെ പരേഡില്‍ ഡല്‍ഹി പോലീസ് സംഘത്തെ നയിച്ച രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദിയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ശ്വേത പരേഡില്‍ പുരുഷ സംഘത്തെ നയിച്ച് ചരിത്രത്തില്‍ ഇടംപിടിച്ചത്. കിരണ്‍ ബേദിക്ക് ശേഷം 28 വര്‍ഷത്തിനിടെ ഒരു സംഘത്തെ നയിക്കുന്ന ആദ്യ വനിതയുമായി. ഇത്തവണ വനിതാ സംഘത്തെയാണ് ശ്വേത പ്രതിനിധീകരിച്ചത്. ഇതോടെ പരേഡില്‍ ഡല്‍ഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട ആളൂര്‍ പഞ്ചായത്തിലെ താഴേക്കാട് സ്വദേശിനിയായ ഈ ഐ.പി.എസ് ഉദ്യോഗസ്ഥ. ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്ററായി വിരമിച്ച കെ.എസ്. സുഗതന്റെയും ബിന്ദുവിന്റെയും മൂത്തമകളാണ് ശ്വേത. ചരിത്രം കുറിച്ച് നാടിന്റെ പേരുയര്‍ത്തിയ ശ്വേതയ്ക്ക് എല്ലാ അനുമോദനങ്ങളും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version