Connect with us

കേരളം

മത്സ്യത്തൊഴിലാളി പ്രത്യേക ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Published

on

മത്സ്യത്തൊഴിലാളി പ്രത്യേക ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 3000 രൂപ വീതമാണ് നല്‍കുക. കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ പശ്ചാത്തലത്തിലാണ് ധനസഹായം അനുവദിക്കാന്‍ തീരുമാനമെടുത്തത്. ഇതിനായി 47.84 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാലും ഫിഷറീസ് മന്ത്രി സജി ചെറിയാനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ 1,59,481 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ സഹായം ലഭ്യമാകുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് സഹായം അനുവദിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ദിവസങ്ങളില്‍ മീന്‍പിടിത്തത്തിനു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഈ കാലയളവില്‍ വരുമാനം നഷ്ടപ്പെട്ട തീരദേശ, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമാണ് സഹായം ലഭിക്കുക. കോവിഡിനെ തുടര്‍ന്നുണ്ടായ വരുമാനം നഷ്ടം കൂടി കണക്കിലെടുത്താണ് തീരുമാനം. കനത്ത മഴയില്‍ തൊഴില്‍ നഷ്ടപ്പെട്ട് വറുതിയിലായ തീരദേശത്തിനും ഉള്‍നാടന്‍ മത്സ്യമേഖലയ്ക്കും ഏറെ ആശ്വാസം പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇവര്‍ക്ക് 1200 രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version