Connect with us

കേരളം

15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; സ്‌പീക്കർ തെരഞ്ഞെടുപ്പ്‌ നാളെ

Published

on

niyamasabhanew1 941208

‌പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ ഇന്ന് തുടങ്ങും. കൊവിഡ്‌ മാനദണ്ഡം കർശനമായി പാലിച്ചാണ്‌ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 139 അംഗങ്ങളും പ്രോടേം സ്‌പീക്കർ പി ടി എ റഹീമിനു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യും. ഇതിനായി പ്രോടേം സ്‌പീക്കറെ ചുമതലപ്പെടുത്തിയുള്ള കത്ത്‌ നിയമസഭാ സെക്രട്ടറിക്ക്‌ ഗവർണർ കൈമാറും.

സെക്രട്ടറി അക്ഷരമാലാ ക്രമത്തിൽ പേര്‌ വിളിക്കുമ്പോൾ ഓരോരുത്തരും നടുത്തളത്തിൽവന്ന്‌ സത്യപ്രതിജ്ഞ ചെയ്ത്‌ രേഖയിൽ ഒപ്പ്‌ വയ്‌ക്കും. ആദ്യം വള്ളിക്കുന്ന്‌ എംഎൽഎ പി അബ്‌ദുൾ ഹമീദും അവസാനം വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയും സത്യപ്രതിജ്ഞയെടുക്കും. അംഗങ്ങൾക്ക്‌ രാഷ്‌ട്രീയ പാർടി പ്രാതിനിധ്യപ്രകാരം സഭാഹാളിൽ ഇരിപ്പിടം ക്രമീകരിച്ചു.

നാളെയാണ്‌ സ്‌പീക്കർ തെരഞ്ഞെടുപ്പ്‌. എം ബി രാജേഷാണ്‌ എൽഡിഎഫിന്റെ സ്‌പീക്കർ സ്ഥാനാർത്ഥി. തുടർന്ന്‌, ജൂൺ 14 വരെ സഭാ സമ്മേളനം. 28ന്‌ പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നിർവഹിക്കും. മെയ്‌ 31, ജൂൺ ഒന്ന്‌, രണ്ട്‌ തീയതികളിൽ നയപ്രഖ്യാപനത്തിൽ ചർച്ചയും മൂന്നിന്‌ സർക്കാർ കാര്യവുമാകും.

നാലിന്‌ പുതിയ സർക്കാരിന്റെ ബജറ്റ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. ഏഴ്‌, എട്ട്‌, ഒമ്പത്‌ തീയതികളിൽ ബജറ്റ്‌ ചർച്ച. പത്തിന്‌ ബജറ്റും 11ന്‌ വോട്ടോൺ അക്കൗണ്ടും പാസാക്കും. കലണ്ടർ പ്രകാരം 14 വരെ സമയമുണ്ടെങ്കിലും 11ന്‌ സഭാ സമ്മേളനം പിരിഞ്ഞേക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version