Connect with us

കേരളം

പടക്ക വില്‍പനശാലയിലെ അപകടം; പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു

Published

on

1721271602075.jpg

തിരുവനന്തപുരം പാലോട് നന്ദിയോട് ആലംപാറയിൽ പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു. പടക്ക കടയുടെ ഉടമസ്ഥൻ ഷിബു ആണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം. 70 ശതമാനം പൊള്ളലേറ്റ ഷിബുവിനെ ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഷിബുവിൻ്റെ ഭാര്യ മഞ്ജുവിൻ്റെ പേരിലാണ് കടയുടെ ലൈസന്‍സ് എങ്കിലും ഷിബുവാണ് കട നടത്തിയിരുന്നത്. പടക്ക നിര്‍മാണത്തിനും വില്‍പനക്കും ഇവര്‍ക്ക് ലൈസന്‍സ് ഉണ്ട്. അതേസമയം പരിശോധനയിൽ അളവില്‍ കൂടുതല്‍ പടക്കം ഷെഡില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

ഇന്നലെ രാവിലെയായിരുന്നു സംഭവം. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീ പിടിത്തമുണ്ടായത്. ഷിബുവും ഭാര്യയും താമസിക്കുന്ന വീടിന് അൽപ്പം അകലെയാണ് ഗോഡൌൺ പ്രവർത്തിച്ചിരുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥൻ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.

ബുധനാഴ്ച രാവിലെയുണ്ടായ സ്ഫോടനം ഗ്രാമത്തെ മണിക്കൂറുകളോളം മുൾമുനയിലാക്കി. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകളുടെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. 5 കിലോമീറ്റർ അകലെ വരെ സ്ഫോടനശബ്ദം കേട്ടെന്നു പ്രദേശവാസികൾ പറഞ്ഞു.

അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണു തീയണച്ചത്. സ്ഫോടനശബ്ദം കേട്ട് ദൂരെ നിന്നുള്ളവരടക്കം നന്ദിയോട്ടിലേക്കു കുതിച്ചെത്തി. വീണ്ടും സ്ഫോടനം ഉണ്ടാകുമോയെന്ന സംശയത്താൽ പ്രയാസപ്പെട്ടാണു ജനക്കൂട്ടത്തെ പൊലീസ് നിയന്ത്രിച്ചത്. പടക്കശാലയുടെ മുന്നിൽ 3 ദിവസം മുൻപു ഷിബു പുതിയ ഷെഡ് പണിതിരുന്നു.

ഈ ഷെ‍ഡ് സ്ഫോടനത്തിൽ തകർന്നു. പുലിയൂരിലെ മറ്റൊരു പടക്കനിർമാണ കേന്ദ്രത്തിൽനിന്ന് നന്ദിയോട്ടേക്കു മരുന്ന് കൊണ്ടുപോകുമെന്ന് ഷിബു പറഞ്ഞിരുന്നതായി ഭാര്യ അറിയിച്ചു. ഈ മരുന്ന് ചേർക്കുന്ന സമയത്തുണ്ടായ പ്രശ്നമോ ഷോർട് സർക്യൂട്ടോ ആകാം സ്ഫോടനത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version