Connect with us

കേരളം

തിരുവനന്തപുരത്ത് പടക്കശാലയ്ക്ക് തീപിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Published

on

explosion tvm.jpg

തിരുവനന്തപുരം നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. പടക്കശാലയുടെ ഉടമ ഷിബുവിനാണ് പരിക്കേറ്റത്. സംഭവസമയത്ത് കടയുടമ മാത്രമായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്. ആനപ്പാറയിൽ ആണ് ശ്രീമുരുക പടക്കകട പ്രവർത്തിക്കുന്നത്.

സ്ഫോടനത്തിൽ ഗോഡൗണും ഗോഡൗണിനും ചേർന്നുള്ള ഷെഡും പൂർണമായിട്ട് തകർന്നു. കാര്യമായി ആൾതാമസമുള്ള സ്ഥലം അല്ല ഇത്. റോഡിൽ നിന്നും കുറച്ചു മാറിയാണ് ഗോഡൗണും പടക്കകടയും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കാര്യമായ മറ്റ് അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

രാവിലെ 10. 30 തോടെയാണ് അപകടമുണ്ടായത്. പെട്ടന്ന് വലിയ പൊട്ടിത്തെറി ശബ്ദമുണ്ടായി. ഉടൻ തീ പടർന്ന് പിടിച്ചുവെന്നുമാണ് സമീപവാസികൾ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥൻ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം. തകർന്ന കെട്ടിടങ്ങൾക്ക് ഉളളിൽ മറ്റാരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തുണ്ട്. ഗുരുതരമായി പരിക്കേറ്റ ഉടമ ഷിബുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. വർഷങ്ങളായി സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ശ്രീമുരുക പടക്കകട.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version