Connect with us

കേരളം

കിൻഫ്ര തീപിടുത്തം; സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കി ഫയർഫോഴ്‌സ്

കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു സംഭരണ ശാലയിലെ തീപിടുത്തതിന് പിന്നാലെ സംസ്ഥാന വ്യാപക പരിശോധന നടത്തി ഫയർഫോഴ്‌സ്. ആശുപത്രികളിലും, മരുന്ന് സംഭരണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു സംഭരണ ശാലയിൽ തീപിടിച്ച സംഭവത്തിൽ ഫയർഫോഴ്സ് റിപ്പോർട്ട് ഉടൻ കൈമാറും.

ഫയർഫോഴ്സ് സ്റ്റേഷനുകൾക്ക് കീഴിലുള്ള സ്വകാര്യ ആശുപത്രികളിലടക്കം പരിശോധന നടത്താനായിരുന്നു ഫയർഫോഴ്‌സ് ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശം. അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്തെ മരുന്ന് ഗോഡൗണിന് ഫയർഫോഴ്‌സിന്റെ എൻ.ഒ.സി ഇല്ലെന്നു കണ്ടെത്തി. ഫയർ സിസ്റ്റവും പാലിച്ചിട്ടില്ല. ഗോഡൗണിന് സമീപം കണ്ണാശുപത്രി ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്.

അപകടമുണ്ടായാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും എന്ന് ഫയർഫോഴ്സ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതാത് സ്ഥലങ്ങളിലെ റിപ്പോർട്ട് ഇന്ന് തന്നെ ജില്ലാ ഭരണകൂടത്തിന് കൈമാറാനാണ് ഫയർഫോഴ്‌സ് നീക്കം. കിൻഫ്രയിലെ തീപിടുത്തത്തിൽ അഗ്നിരക്ഷാ സേനാംഗത്തിന് ജീവൻ നഷ്ടമായ സംഭവത്തിൽ ഉൾപ്പടെ വിശദമായ അന്വേഷണമാണ് ഫയർഫോഴ്സ് നടത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version