Connect with us

കേരളം

എൽദോസ് കുന്നപ്പിള്ളിൽ യുവതിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് എഫ്‌ഐആർ

എൽദോസ് കുന്നപ്പള്ളിൽ എംഎൽഎക്കെതിരെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ. എൽദോസ് കുന്നപ്പിള്ളിൽ യുവതിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് എഫ്‌ഐആർ റിപ്പോർട്ട്. വീട്ടിൽ നിന്ന് യുവതിയെ തട്ടികൊണ്ട് പോയി കോവളത്ത് എത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ചു. എൽദോസ് കുന്നപ്പള്ളിൽ എംഎൽഎയുടെ സുഹൃത്തുക്കൾ ഫോണിൽ ഭീഷണിപ്പെടുത്തി.

കള്ളക്കേസിൽ കുടുക്കുമെന്ന് സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. തട്ടിപ്പുകാരിയെന്ന് മാധ്യമങ്ങളോട് പറയുമെന്ന് ഭീഷണിപ്പെടുത്തി. കേസിൽ എൽദോസ് കുന്നപ്പള്ളിൽ എംഎൽഎ ഉൾപ്പെടെ മൂന്ന് പ്രതികളാണ് ഉള്ളത്. അതേസമയം എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പല സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ യുവതി മൊഴി നല്‍കിയത്.

പരാതി ഒത്ത് തീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും മൊഴിയിൽ ആരോപണമുണ്ട്. തട്ടിക്കൊണ്ട് പോയി മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിശദമായ മൊഴി എടുത്ത ശേഷം എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസ് തീരുമാനം. അതിനിടെ എൽദോസ് കുന്നപ്പിള്ളിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

അതേസമയം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത്. എംഎൽഎക്ക് എതിരെയുള്ള കേസ് അതീവ ഗൗരവതരമാണ്. സംഭവത്തില്‍ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version