Connect with us

കേരളം

നിയമം ലംഘിച്ചാല്‍ ഇനി പോക്കറ്റ് കാലിയാകും; ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി

Published

on

Untitled design 2021 08 08T210943.783

ഇനി ഗതാഗത നിയമം ലംഘിച്ചാല്‍ പോക്കറ്റ് കാലിയാകും. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി. കൂടാതെ കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതി ഇന്നു മുതല്‍ നിലവില്‍ വരും. ഇതിന് മുന്നോടിയായി ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശ് ലാഭിക്കൂ’ എന്ന പ്രചാരണവുമായി മോട്ടര്‍ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ നടന്ന നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ തീരുമാനിക്കുന്നത് സെപ്റ്റംബര്‍ ഒന്നിന് ശേഷമാണെങ്കില്‍ പുതിയ പിഴ ബാധകമാകും. മദ്യപിച്ച് വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 10,000 രൂപ വരെയാകും ഈടാക്കുക. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴകള്‍ ആയിരമായി ഉയര്‍ത്തി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 10,000 രൂപയായി.

ലൈസെന്‍സ് ഇല്ലാതെ വാഹനമോടിച്ചാലും മത്സരയോട്ടത്തിനും 5,000 രൂപയാണ് പിഴ. ഹെല്‍മറ്റ്/ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന്- 1,000, ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കലിന് 2,000, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് 10,000, അപകടകരമായ ഡ്രൈവിങിന് 1,000 മുതൽ 5,000, വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍- 5,000-10,000 കൂടാതെ ലൈസെന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍- 25,000- 1 ലക്ഷം വരെയും പിഴയായി ഈടാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version