Connect with us

കേരളം

ചലച്ചിത്ര മേള വീണ്ടും വിഭജിക്കുന്നു ; ഇക്കുറി കൊച്ചിയിലും പ്രദർശനം

Published

on

തലസ്ഥാനത്തിന്റെ സാംസ്കാരികോൽസവം എന്ന നിലയിൽ ശ്രദ്ധേയമായ രാജ്യാന്തര ചലച്ചിത്ര മേള ഇക്കുറിയും വിഭജിച്ച് നടത്താൻ സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ തവണ മൂന്നു മേഖലകളായി തിരിച്ച് ചലച്ചിത്ര മേള നടത്തി പരാജയപ്പെട്ടതിനെതിരെ ഉണ്ടായ പ്രതിഷേധം വകവെയ്ക്കാതെയാണിത്. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ചലച്ചിത്രമേള മാർച്ച് 18 മുതൽ 25വരെ തിരുവനന്തപുരത്ത് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതോടൊപ്പം കൊച്ചിയിലും പ്രദർശനമൊരുക്കാനാണ് മന്ത്രി കേരളാ ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്നലെ ചേർന്ന സംഘാടക സമിതി യോഗത്തിലും മന്ത്രി ഇത് ആവർത്തിച്ചു.

അതേസമയം, ചലച്ചിത്ര മേളയ്ക്ക് മുമ്പ് തിയേറ്ററുകൾ പൂർണതോതിൽ തുറക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആവശ്യമുന്നയിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞിട്ടും തിയേറ്ററുകളുടെ കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് എടുക്കാത്തിൽ സിനിമാ സംഘടനകൾക്കുള്ള പ്രതിഷേധവും അദ്ദേഹം പങ്കുവെച്ചു. തിരുവനന്തപുരത്ത് എട്ടു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയിൽ 14 തിയറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ മേളയിലുണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ്‌ എന്ന പാക്കേജ് ഇത്തവണത്തെ മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്‍ഗാനിസ്ഥാന്‍, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version