Connect with us

കേരളം

സര്‍ക്കാര്‍ ഓഫീസുകളിലെ സോഫ്റ്റ്‍വെയര്‍ തകരാറിന് ഒടുവിൽ പരിഹാരം

Published

on

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയൽ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‍വെയര്‍ തകരാറിന് ഒടുവിൽ പരിഹാരം. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് ഇ ഓഫീസ് സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തന സജ്ജമായത്. അത്യാവശ്യ ഫയലുകൾ കൈകാര്യം ചെയ്യാൻ പോലും കഴിഞ്ഞ അഞ്ച് ദിവസമായി കഴിഞ്ഞിരുന്നില്ല. ഒരു ഫയൽ നമ്പറിട്ട് കൊടുക്കാനോ കോടതി വ്യവഹാരങ്ങൾ അടക്കം അടിയന്തര ഫയലുകളുടെ നമ്പറെടുക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു സര്‍ക്കാര്‍ ഓഫീസുകൾ.

സാധാരണക്കാരായ നൂറ് കണക്കിനാളുകൾ വന്ന് മടങ്ങിയപ്പോൾ ഉദ്യോഗസഥരെല്ലാം വെറുതെ ഇരുന്നു. ഇതികം തന്നെ കാലാവധി നീട്ടിയ ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിനും ഉണ്ടായി അഞ്ച് ദിവസത്തെ മുടക്കം. ഫയലുകൾ കുമിഞ്ഞുകൂടി. ക്ഷേമ പെൻഷൻ വിതരണം അടക്കം അത്യാവശ്യ ഫയലുകളും സോഫ്റ്റ്‍വെയര്‍ കുരുക്കിൽപ്പെട്ടു.

ഫണ്ട് റിലീസ് ചെയ്യാനുള്ള ഉത്തരവ് പോലും ഇറക്കാനായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത. നാഷണൽ ഇൻഫോമാറ്റിക് സെന്‍ററാണ് സോഫ്റ്റ്‍വെയര്‍ തകരാര്‍ കൈകാര്യം ചെയ്യുന്നത്. ബാക്കപ്പ് ഡാറ്റയിലടക്കം ആശങ്ക പറഞ്ഞിരുന്നെങ്കിലും നിലവിൽ പ്രശ്നമൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ ഓഫീസുകളിൽ നിന്ന് കിട്ടുന്ന വിവരം. ഇത്രയധികം ദിവസം സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം സ്തംഭിക്കുന്നതും ഇതാദ്യമായാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version