Connect with us

കേരളം

പേട്ട പൊലീസ് സ്റ്റേഷനിലെ പോർവിളി; സിപിഎം നേതാക്കളെ തൊടാതെ പൊലീസ്

Screenshot 2023 08 24 150637

തിരുവനന്തപുരം പേട്ടയിൽ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടർന്ന് പൊലീസുകാരെ മാറ്റിയെങ്കിലും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ പാർട്ടിക്കാരെ തൊടാതെ പൊലീസ്. സ്റ്റേഷന് മുന്നിൽ പോർവിളി നടത്തിയ ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ നടപടിയില്ല. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ മാത്രം കേസെടുത്ത പൊലീസ് എഫ്ഐആർ പ്രസിദ്ധീകരിക്കാതെ മുക്കി.

ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന് പിഴ അടക്കാൻ നോട്ടീസ് നൽകിയിതിനായിരുന്നു പാർട്ടിക്കാർ ചൊവ്വാഴ്ച രാത്രി പേട്ട സ്റ്റേഷനിലേക്ക് ഇരച്ചു കയറിയത്. നടുറോഡിൽ പൊലീസും പ്രവർത്തരുമായി കൈയാങ്കളിയും അസഭ്യവർഷവും വരെയുണ്ടായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി ജോയി പൊലീസ്റ്റ് സ്റ്റേഷനിലെത്തി പോർ വിളി നടത്തി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നേതാക്കളെ അനുനയിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്.

വാഹനപരിശോധനക്കിടെ എസ്ഐ അഭിലാഷും അസീമും ഡ്രൈവർ മിഥുനും മർദ്ദിച്ചുവെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പരാതി. പെറ്റി ചുമത്തിയ എസ്ഐമാരെ സ്റ്റേഷൻ ചുമതലയിൽ നിന്നും നീക്കി, ഡ്രൈവറെയും എആർ ക്യാമ്പിലേക്ക് മടക്കി. ഇതിന് പിന്നാലെ ഇവർക്കെതിരെ നാർക്കോട്ടിക് സെൽ അസിസ്റ്റ് കമ്മീഷണർ അന്വേഷണവും തുടങ്ങി. സ്റ്റേഷനുള്ളിൽ വച്ച് എസ്ഐ അഭിലാഷ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് കമ്മീഷണർക്ക് ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയിലും അന്വേഷണമുണ്ട്. ഉദ്യോഗസ്ഥർ മാറ്റി നിർത്തി അന്വേഷണം തുടങ്ങിയെങ്കിലും സ്റ്റേഷൻ കയറി അതിക്രമം നടത്തിയവർക്കെതിരെ നടപടിയില്ല. ജില്ലാ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെടക്കം സംഘർഷത്തിലുണ്ടായിട്ടും നിസാര വകുപ്പുകള്‍ ചുമത്തി, കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും സംഘർഷമുണ്ടായിട്ടില്ലെന്നാണ് കമ്മീഷണർ പറയുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version