കാലാവസ്ഥ
ആഗോള താപനിലയില്‍ അസാധാരണ വര്‍ധന; ഫെബ്രുവരിയില്‍ അനുഭവപ്പെട്ടത് റെക്കോര്‍ഡ് ചൂട്
ലോകത്ത് ഇതുവരെ ഫെബ്രുവരിയില്‍ അനുഭവപ്പെട്ട ഏറ്റവും ചൂടേറിയ തപനില 2024 ഫെബ്രുവരിയിലെന്ന് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ ഏജന്‍സി. 1850 മുതല്‍ 1900 വരെയുള്ള ഫെബ്രുവരികളിലെ ശരാശരി താപനിലയേക്കാള്‍ 1.77 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് കഴിമാസം രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.കോപ്പര്‍നിക്കസ് ക്ലൈമെറ്റ് ചേഞ്ച് സെര്‍വീസ്(സിത്രിഎസ്) കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ എല്ലാ മാസവും രേഖപ്പെടുത്തിയ താപനിലകളില്‍ ഏറ്റവും ചൂടേറിയ മാസമായിരുന്നു ഫെബ്രുവരി.
എല്‍ നിനോ പ്രതിഭാസത്തിന്റെ സാധീന ഫലമാണ് ചൂട് കൂടാന്‍ കാരണം. മധ്യ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം അസാധാരണമായ ചൂടാകുന്നതും മനുഷിക ഇടപെടല്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ സംയോജിത ഫലങ്ങളാണ് അസാധാരണമായ താപനത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ആഗോള ശരാശരി താപനില 1.5 ഡിഗ്രി കടന്നതായി സിത്രിഎസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഒഴിവാക്കാന്‍ രാജ്യങ്ങള്‍ ആഗോള ശരാശരി താപനില വര്‍ദ്ധനവ് പ്രീ ഇഡസ്ട്രിയല്‍ പിരീഡിന് മുമ്പുള്ള കാലഘട്ടത്തേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തേണ്ടതുണ്ട്. 1850-1900 ലെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയുടെ ആഗോള ഉപരിതല താപനില ഇതിനകം ഏകദേശം 1.1 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചിട്ടുണ്ട്.