കേരളം
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കമറുദ്ദീനെ ഏഴ് കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തു
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘം ഏഴ് കേസുകളില്‍ കൂടി എം.സി കമറുദ്ദീന് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തിരുന്നു.
ഇതിനുശേഷം കാസര്‍കോട്ടെ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘവും കമറുദ്ദീനെ ചോദ്യം ചെയ്തിരുന്നു.
പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളില്‍ കമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോടതി കഴിഞ്ഞ ദിവസം പോലിസിന് അനുമതി നല്‍കിയിരുന്നു.
മൂന്ന് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്ന് കമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.