കേരളം
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മതിയായ ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കമറുദ്ദീന്റെ അഭിഭാഷകന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ പങ്കെടുക്കാനാകാതെ വന്നതിനാല്‍ ഹര്‍ജി ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് അഭിഭാഷകന് എത്തിയതോടെയാണ് ഹര്‍ജി പരിഗണിച്ച ശേഷം തള്ളിയത്.
അതേസമയം, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘം ഏഴ് കേസുകളില്‍ കൂടി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തിരുന്നു.
ഇതിനുശേഷം കാസര്‍കോട്ടെ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘവും കമറുദ്ദീനെ ചോദ്യം ചെയ്തിരുന്നു.
മൂന്ന് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്ന് കമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.