Connect with us

കേരളം

തെരുവിന്റെ വയലിനിസ്റ്റ് അലോഷ്യസ് അന്തരിച്ചു

Published

on

കൊല്ലം ബീച്ചിലും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും വയലിൻ വായിച്ചുനടന്ന കുരീപ്പുഴ സ്വദേശി അലോഷ്യസ്‌ ഫെർണാണ്ടസ്‌ (78) അന്തരിച്ചു. കുടുംബവുമായി അകന്നുകഴിഞ്ഞ അലോഷ്യസ്‌ വെള്ളിയാഴ്ച വൈകിട്ടാണ്‌ കോയിവിള ബിഷപ്പ്‌ ജറോം അഗതിമന്ദിരത്തിൽ മരിച്ചത്‌. സംസ്‌കാരം ശനിയാഴ്‌ച ഇരവിപുരം സെന്റ്‌ ജോൺസ്‌ വലിയപള്ളിയിൽ നടക്കും.

അലോഷ്യസ് പഠിച്ചതും വളർന്നതും മുംബൈയിൽ. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ എയർലൈൻസിന്റെ സാങ്കേതികവിഭാഗത്തിൽ ജോലി കിട്ടി.  പിന്നീട്‌ നാട്ടിലെത്തിയ ശേഷം വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു. ബീച്ചിൽ വയലിൻ വായിച്ചുനടന്നിരുന്ന അലോഷ്യസ്‌ എല്ലാവർക്കും സുപരിചിതനായിരുന്നു.

കഴിഞ്ഞദിവസം ചിന്നക്കട ഹെഡ്‌പോസ്റ്റ്‌ ഓഫീസിനു സമീപം അവശനിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന്‌ അവിടെനിന്ന് പുറത്തിറങ്ങിയ അലോഷ്യസിനെ ശക്തികുളങ്ങരയിൽവച്ച്‌ ജീവകാരുണ്യ പ്രവർത്തകരാണ്‌ കോയിവിള അഗതിമന്ദിരത്തിൽ എത്തിച്ചത്‌. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

ഇടയ്ക്ക് അദ്ദേഹത്തിന്റെ വയലിൻ നഷ്ടമായപ്പോൾ കവടിയാർ കൊട്ടാരത്തിലെ പാർവതി ലക്ഷ്മിബായി അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി വിലകൂടിയ വയലിൻ വാങ്ങിനൽകിയിരുന്നു. അവശനിലയിൽ കഴിയുമ്പോഴും അലോഷ്യസിന്റെ കൈയിൽ വയലിൻ ഉണ്ടായിരുന്നില്ല. കൊല്ലത്തെ ഒരു സംഗീതപ്രേമി പുതിയൊരു വയലിൻ വാങ്ങി കൈമാറാനിരിക്കെയാണ് മരണം സംഭവിച്ചത്.

രണ്ടു മക്കളുള്ളത് ഉയർന്ന ഉദ്യോഗസ്ഥരാണ്. വീട്ടുകാരോടും കുടുംബത്തിനോടും അധികം അടുപ്പമില്ല.ജീവിതതാളം തെറ്റിയെങ്കിലും വയലിന്റെ താളം ആലോഷ്യസിന് പിഴയ്ക്കാറില്ല. ‘സുമംഗലീ നീ ഓർമിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം..’ എന്ന് അലോഷ്യസിന്റെ വയലിൻ പാടുമ്പോൾ അറിയാതെ ഓർമകളുടെ തീരത്തേക്ക് നമ്മളും പോകും. അവിടെ നിന്നും പെട്ടന്നായിരുന്നു മുഹമ്മദ് റാഫിയുടെ സംഗീതത്തിലേക്ക് കടക്കുന്നത്.ആവശ്യക്കാർ ചോദിച്ചാൽ അവർക്കിഷ്ടമുള്ള പാട്ടുകൾ അലോഷ്യസ് സെബാസ്റ്റ്യൻ ഫെർണാണ്ടസ് പാടും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version