Connect with us

ക്രൈം

തിരുവനന്തപുരത്ത് തീയേറ്ററിലിരുന്ന് സിനിമ പകർത്തിയ സംഘം പിടിയിൽ; നടപടി സുപ്രിയ മേനോന്റെ പരാതിയിൽ

Published

on

20240727 132624.jpg

തീയേറ്രറിൽ നിന്ന് പുതിയ സിനിമകൾ മൊബൈലിൽ പകർതതി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. തിരുവനന്തപുരത്തെ തീയേറ്ററിൽ നിന്ന് സിനിമ പകർത്തുന്നതിനിടെയാണ് തീയേറ്റർ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.

പ്രതികൾ ‘ഗുരുവായൂരമ്പലനടയിൽ’ ഉൾപ്പെടെ നിരവധി സിനിമകൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ‘ ഗുരുവായൂരമ്പലനടയിൽ ‘ റിലീസ് ചെയ്‌ത് രണ്ടാം ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിൽ ഇരുന്ന് ചിലർ വ്യാജ പതിപ്പ് കാണുന്നതിന്റ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് നിർമാതാക്കളിൽ ഒരാളായ സുപ്രിയ മേനോൻ കാക്കനാട് സൈബർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ വലയിലായത്.

തിരുവനന്തപുരത്തെ തീയേറ്ററിൽ നിന്നാണ് ‘ ഗുരുവായൂരമ്പലനടയിൽ ‘ മൊബൈൽ ഫോണിൽ പകർത്തിയതെന്ന് സൈബർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്ന് തീയേറ്റർ ഉടമകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

തമിഴ് ചിത്രമായ ‘ രായൻ ‘ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത്. ഇവരെ കാക്കനാട് സൈബർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌ത് വരികയാണ്. പ്രതികളിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version