Connect with us

കേരളം

വ്യാജ ജോബ് ഓഫര്‍ തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

Published

on

fake job

ഓണ്‍ലൈനായി വ്യാജ ജോലി വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതവേണമെന്ന് പോലീസ്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനു പിന്നാലെയാണ് പോലീസിന്റെ ജാഗ്രതാ നിര്‍ദേശം.

വ്യാജ ജോബ് ഓഫര്‍ തട്ടിപ്പുകള്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍

* മിക്കവാറും വ്യാജ ജോലി ഓഫര്‍ ചെയ്യുന്നവര്‍ ഇരകളെ സമീപിക്കുന്നത് ഫോണ്‍ വഴിയോ ഇമെയില്‍ മുഖേനയോ ആകും.

* പ്രമുഖ കമ്പനികളുടെ വ്യാജ ലെറ്റര്‍ഹെഡിലാകും ഓഫര്‍ വരുക.

* പ്രമുഖ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകള്‍ വഴി നിങ്ങളുടെ resume കണ്ടിട്ടാണ് അവര്‍ സമീപിക്കുന്നതെന്ന് അവകാശപ്പെടും.

* പ്രസ്തുത resume പ്രകാരം നിങ്ങള്‍ക്ക് ഒരു ഉഗ്രന്‍ ജോലി ഓഫര്‍ ചെയ്യുകയും അതിന് മുന്നോടിയായി ഇന്റര്‍വ്യൂ ചെയ്യണം എന്നുമാണ് അടുത്ത ഘട്ടം.

* സാധാരണനിലയില്‍ ഉള്ളതിനേക്കാളും കൂടുതല്‍ തുക ശമ്പളമായി അവര്‍ ഓഫര്‍ ചെയ്യും.

* പ്രൊഫെഷണല്‍ കമ്പനിക്കാര്‍ അവരുടെ വെബ്സൈറ്റ് വഴിയും മറ്റും കൃത്യമായ രീതിയില്‍ ജോബ് ഓഫര്‍ ലെറ്റര്‍ അയക്കുമ്പോള്‍ തട്ടിപ്പുകാര്‍ ഏതെങ്കിലും ജനറല്‍ മെയില്‍ അക്കൗണ്ട് വഴി ആയിരിക്കും ജോബ് ഓഫര്‍ ലെറ്ററുകള്‍ അയക്കുക.

* ഇത്തരം ഓഫര്‍ ലെറ്ററുകളുടെ ഘടനയും പ്രൊഫെഷണല്‍ ആയിരിക്കില്ല. നിറയെ സ്‌പെല്ലിംഗ് / ഗ്രാമര്‍ / Punctuation മിസ്റ്റേക്കുകളും ഓഫ്ഫര്‍ ലെറ്ററില്‍ കാണുന്നതാണ്. ഇതില്‍ നിന്നുതന്നെ വ്യാജന്മാരെ തിരിച്ചറിയാന്‍ സാധിക്കും.

* സ്‌കൈപ്പ് തുടങ്ങിയ വീഡിയോ പ്ലാറ്റഫോം വഴി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുകയാണ് ഇവരുടെ മറ്റൊരു രീതി. ലളിതമായി പേരിനൊരു ഇന്റര്‍വ്യൂ നടത്തിയ ശേഷം ഒറ്റയടിക്ക് തന്നെ ജോലി ഉറപ്പ് നല്‍കുന്നു.

* ഇവര്‍ അയച്ചുതരുന്ന മെയിലില്‍ കമ്പനിയുടെ വിവരങ്ങളോ ഫോണ്‍ നമ്പറോ തുടങ്ങിയവ contact details ഉണ്ടാവാറില്ല. കമ്പനിയുടെ സെര്‍വര്‍ ഡൌണ്‍ ആണെന്നോ spam കാരണം സെര്‍വര്‍ തകരാറില്‍ ആണെന്നോ കമ്പനി തങ്ങളുടെ ഇമെയില്‍ സിസ്റ്റം റെഡിയാക്കി വരുന്നതേ ഉള്ളൂ എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങളാകും അന്വേഷിക്കുമ്പോള്‍ മറുപടി തരുക.

* പ്രധാനമായും വര്‍ക്ക് ഫ്രം ഹോം ഓഫറുകളും ഏറ്റവും കുറഞ്ഞ മണിക്കൂറുകള്‍ മാത്രമുള്ള ജോലികളുമാണ് ഓഫര്‍ ചെയ്യുന്നത്. അതും ശ്രദ്ധിക്കുക.

* ഇത്തരം തട്ടിപ്പ് കമ്പനികളുടെ വിശദാംശങ്ങള്‍ ഗൂഗിളിലോ മറ്റോ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ നമുക്ക് ഏകദേശം സത്യാവസ്ഥ ലഭ്യമാകുന്നു.

* കൃത്യമായ വാര്‍ത്തകളും ദൈനംദിന സോഷ്യല്‍ മീഡിയ അപ്ഡേറ്റുകളും ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പുകാരുടെ രീതികള്‍ മനസിലാക്കാന്‍ സാധിക്കും

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version