Connect with us

കേരളം

വ്യാജ ഐ.ഡിയും സീലും യൂണിഫോമും; എച്ച്.ഐ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ്‌ അറസ്റ്റില്‍

മെഡിക്കല്‍ കോളേജില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്‍ പുത്തന്‍പാലത്ത് കോയിക്കല്‍ കുഴിയില്‍ വീട്ടില്‍ അരുണ്‍ എം. (30) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് എസ്.ടി. പ്രമോട്ടര്‍മാരേയും മറ്റും കബളിപ്പിക്കുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയുമായിരുന്നു.

കോട്ടയം സംക്രാന്തി സ്വദേശിയായ യുവാവില്‍ നിന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലര്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് 6,70,000 രൂപ തട്ടിയെടുത്തു. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അരുണിനെ പിടികൂടുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി, പട്ടിക വര്‍ഗ സേവന കേന്ദ്രം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയതായും പോലീസ് കണ്ടെത്തി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വ്യാജ ഐ.ഡി. കാര്‍ഡും, ഓഫീസ് സീലും, യൂണിഫോമും ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. 2016-17 കാലയളവില്‍ ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍, ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസ് ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഇതുകൂടാതെ പുനലൂര്‍ നരസിംഹ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വ്യാജ ലെറ്റര്‍ പാഡും, സീലും നിര്‍മ്മിച്ച് വ്യാജ രേഖ ഉണ്ടാക്കി കബളിപ്പിച്ച കേസും, തിരുവനന്തപുരം പേട്ടയില്‍ 2020-ല്‍ ആന ചികിത്സകന്‍ എന്ന വ്യാജേന ആള്‍മാറാട്ടം നടത്തി കബളിപ്പിച്ച കേസും നിലവിലുണ്ട്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണെന്ന വ്യാജേനെ കൂടുതല്‍ പേരെ കബളിപ്പിച്ച് പണം കവര്‍ന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ. ഷിജി കെ, എസ്.ഐമാരായ പ്രദീപ് ലാല്‍, മനോജ് പി.പി. എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version