Connect with us

കേരളം

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; പൂർവ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്

Published

on

എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനി വ്യാജ രേഖ ചമച്ച് മറ്റൊരു സർക്കാർ കോളേജിൽ താത്കാലിക അധ്യാപികയാകാൻ നടത്തിയ ശ്രമത്തിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. മഹാരാജാസ് കോളേജിന്‍റെ സീലും പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയായിരുന്നു അധ്യാപന പരിചയത്തിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തിന് എസ്എഫ്ഐ സംസ്ഥാന നേതൃത്വവുമായി ബന്ധമുണ്ടെന്നാരോപിച്ച് എറണാകുളം ഡി സി സി രംഗത്തെത്തി.

എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന കാസർകോ‍ഡ് സ്വദേശിനി വിദ്യ കെ വ്യാജരേഖ ചമച്ചെന്നാണ് ആരോപണം. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജ് താത്കാലിക അധ്യാപികയായിരുന്നെന്ന വ്യാജ രേഖയാണ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത്. പാലക്കാട് അട്ടപ്പാടി ഗവ. കോളേജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഈ രേഖ ഹാജരാക്കുകയും ചെയ്തു. സംശയം തോന്നിയ അവിടുത്തെ അധ്യാപകർ മഹാരാജാസ് കോളേജിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് വിദ്യയ്ക്കെതിരെ കേസെടുത്തു. അന്വേഷണം അട്ടപ്പാടി പൊലീസിന് കൈമാറും.

എന്നാൽ, വിദ്യാർത്ഥിനി വ്യാജ രേഖ ചമച്ചതിന് പിന്നിൽ ഒരു എസ് എഫ് ഐ സംസ്ഥാന നേതാവിന് പങ്കുണ്ടെന്നാണ് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് കെ എസ് യു മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ ഓഫീസിലേക്ക് മാർച്ച് ന‍ടത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version