Connect with us

ദേശീയം

കൊവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്റെ മറവില്‍ വ്യാജ ആപ്ലിക്കേഷനുകള്‍; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

Published

on

fake

കൊവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ വ്യാജ കൊവിന്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഇന്ത്യന്‍ കംപ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ്​ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്​.

രജിസ്​ട്രേഷന്റെ പേരില്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്​വേര്‍ഡുകളും മറ്റ്​ വിവരങ്ങളും ചോര്‍ത്തുകയാണ്​ ലക്ഷ്യം.അതിനാല്‍ വാക്​സിന്​ രജിസ്​ട്രേഷന്‍ നടത്തുന്നത്​ ഔദ്യോഗികമായ കൊവിന്‍ സൈറ്റുകളിലും ആപ്പുകളിലും തന്നെയാണോ എന്ന്​ ഉറപ്പാക്ക​ണമെന്ന്​ സി.ഇ.ആര്‍.ടി ഇന്‍ പറയുന്നു.

വൈറല്‍ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിക്കുന്നത്​. എസ്​.എം.എസിലുണ്ടാകുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ചില ആപ്പുകള്‍ ഫോണുകളില്‍ ഇന്‍സ്​റ്റാള്‍ ആവുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ്​ ചെയ്യുന്നത്​.

കൊവിഡ് വാക്സിന്‍ രജിസ്ട്രേഷനുകള്‍ നടത്താമെന്ന് വ്യാജമായി​ അവകാശ​പ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്‌നുകള്‍, ഇ മെയിലുകള്‍, എസ്​.എം.എസുകള്‍, ഫോണ്‍ കോളുകള്‍ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന്​ സാ​ങ്കേതിക മേഖലയിലുള്ളവരും മുന്നറിയിപ്പ്​ നല്‍കുന്നുണ്ട്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version