കേരളം
സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം : എല്ലാം ഉന്നത ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയുടെ സമാപനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് അതീവജാഗ്രത നിര്‍ദേശം.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശത്തെതുടര്‍ന്നാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യാണ് വിജയ യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുന്നത്.
ഇന്നു രാവിലെ മുതല്‍ സംസ്ഥാനത്തെ ഓരോമേഖലയും പോലീസിന്റെ കനത്തനിരീക്ഷണത്തിലായിരിക്കും. ചില മതസംഘടനകളുടെ നീക്കങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എസ്.ഐ. തലത്തിലുള്ള ഉദ്യോഗസ്ഥരോടടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ ഉന്നത ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്.