Connect with us

സാമ്പത്തികം

സ്വർണം വാങ്ങാനും കൊണ്ടുനടക്കാനും ഇ-വേ ബിൽ; സംസ്ഥാനത്തും ബാധകം

Published

on

eway bill for gold

നിശ്ചിത തുകയ്ക്ക് മുകളിൽ സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ – വേ ബിൽ സമ്പ്രദായം ഏർപ്പെടുത്തി ജി എസ് ടി കൗൺസിൽ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ – വേ ബിൽ സമ്പ്രദായത്തിന് ജി എസ് ടി കൗൺസിൽ യോഗം ചൊവ്വാഴ്ച അംഗീകാരം നൽകിയത്.

വെറും 32 ഗ്രാം അഥവാ നാല് പവന്‍ സ്വര്‍ണമാണെങ്കിലും ബില്ലില്ലാതെ(invoice) പിടികൂടിയാല്‍ നികുതി തട്ടിപ്പിന് കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാലേ സ്വര്‍ണം വിട്ടുകിട്ടൂ. പുതിയ നിയമം വരുന്നതോടെ സ്വര്‍ണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്കകത്ത് കൊണ്ടു പോകുന്നതിന് പോലും ഇ-വേ ബില്‍ ആവശ്യമായി വരും. പൊതുജനങ്ങള്‍ വാങ്ങുന്ന സ്വര്‍ണത്തിന് ജുവലറിയില്‍ നിന്നുള്ള ബില്ലോ-ഇന്‍വോയ്‌സോ ഉണ്ടായിരിക്കണം. വീടുകളിലും മറ്റും സ്വര്‍ണാഭരങ്ങള്‍ നിര്‍മിച്ചു നല്‍കുന്നവരും വ്യക്തമായ രേഖകള്‍ കരുതണം.

എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി സ്വർണ വ്യാപാരികളുടെ സംഘടന രംഗത്തെത്തി. സ്വർണ വ്യാപാര മേഖലയിൽ ഇ വേ ബിൽ ഏർപ്പെടുത്താനുള്ള ജി എസ് ടി കൗൺസിൽ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് സ്വർണ വ്യാപാരികളുടെ സംഘടന അഭിപ്രായപ്പെടുന്നത്. രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ ചെറുകിട കച്ചവടക്കാർ ഇല്ലാതാകുമെന്നും ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാട്ടി. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന ജി.എസ്.ടി. കൗൺസിലിന്റെ അമ്പതാം യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. രണ്ടുലക്ഷം രൂപയോ അതിലേറെയോ വിലവരുന്ന സ്വർണത്തിനും രത്നക്കല്ലുകൾക്കും ഇ-വേ ബിൽ നടപ്പാക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് ശുപാർശ ചെയ്തത്.

ഇവേ ബിൽ പോർട്ടലിൽ ജനറേറ്റുചെയ്യേണ്ട ചരക്കുകളുടെ നീക്കത്തിനായുള്ള ഒരു ഇലക്ട്രോണിക് വേ ബില്ലാണ് EWay ബിൽ. ജിഎസ്ടി രജിസ്റ്റർ ചെയ്ത വ്യക്തിക്ക് 2000 രൂപയിൽ കൂടുതൽ മൂല്യമുള്ള വാഹനത്തിൽ സാധനങ്ങൾ കൊണ്ടുപോകാൻ കഴിയില്ല. ewaybillgst.gov.in ൽ ജനറേറ്റ് ചെയ്യുന്ന ഇ-വേ ബില്ലില്ലാതെ 50,000 (സിംഗിൾ ഇൻവോയ്സ്/ബിൽ/ഡെലിവറി ചലാൻ). പകരമായി, എസ്എംഎസ് വഴിയും ആൻഡ്രോയിഡ് ആപ്പ് വഴിയും പാർട്ടികളുടെ ശരിയായ GSTIN നൽകിക്കൊണ്ട് API വഴി സൈറ്റ്-ടു-സൈറ്റ് സംയോജനം വഴിയും Eway ബിൽ സൃഷ്ടിക്കുകയോ റദ്ദാക്കുകയോ ചെയ്യാം. ഉപയോഗിക്കുന്നതിന് മുമ്പ് GST തിരയൽ ഉപകരണത്തിന്റെ സഹായത്തോടെ GSTIN സാധൂകരിക്കുക. ഒരു ഇവേ ബിൽ ജനറേറ്റ് ചെയ്യുമ്പോൾ, ഒരു അദ്വിതീയ Eway ബിൽ നമ്പർ (EBN) അനുവദിക്കുകയും വിതരണക്കാരൻ, സ്വീകർത്താവ്, ട്രാൻസ്പോർട്ടർ എന്നിവർക്ക് ലഭ്യമാകുകയും ചെയ്യും.

Also Read: പുതിയ ജിഎസ്ടി തീരുമാനങ്ങൾ; സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് വില കുറയും

രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയ്ക്കാനുള്ള നടപടികളുണ്ടായി എന്നതാണ് ജി എസ് ടി കൗൺസിൽ യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന്. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാൻ അൻപതാമത് ജി എസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനമായി. ചികിത്സയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിലയും കുറയും. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്റെ ജി എസ് ടി നിരക്ക് കുറയ്ക്കാനും യോഗത്തിൽ തീരുമാനമായി. നേരത്തെ 18% ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയ്ക്കാനാണ് ജി എസ് ടി യോഗ തീരുമാനം.

ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28% ജി എസ് ടി നിരക്ക് ഏർപ്പെടുത്തി. പാകം ചെയ്യാത്തതും വറക്കാത്തതുമായി ഭക്ഷണങ്ങൾക്കും വില കുറയും. പാക്ക് ചെയ്ത് പപ്പടത്തിന് ജി എസ് ടി പതിനെട്ടിൽ നിന്ന് അഞ്ചാക്കി കുറച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version