Connect with us

ദേശീയം

പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു; മരണം കൊവിഡിനെ തുടർന്ന്

Published

on

2fed1d8400ba0b4e8e39f837fa47a09db06c0aa32a6775a72d65c2be317c76c5

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗാന്ധിയനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച് മരിച്ചു. ഋഷികേശിലെ എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 95 വയസായിരുന്നു. 1927 ജനുവരി 9ന് ഉത്തരാഖണ്ഡിലെ തെഹ്‌രി എന്ന സ്ഥലത്തിനടുത്തുള്ള മറോദ എന്ന ഗ്രാമത്തിലാണ് ബഹുഗുണ ജനിച്ചത്. ആദ്യകാലങ്ങളില്‍ തൊട്ടുകൂടായ്മക്കെതിരെ പോരാടിയ അദ്ദേഹം പിന്നീട് 1965 മുതല്‍ 1970 വരെയുള്ള കാലയളവില്‍ മലഞ്ചെരുവിലെ സ്ത്രീജനങ്ങളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ പോരാട്ടത്തിനും നേതൃത്വം നല്‍കി.

1970 കളില്‍ ചിപ്‌കോപ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതല്‍ 2004 വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിനായി വര്‍ഷങ്ങളോളം അദ്ദേഹം പോരാടി.

ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളായ ബഹുഗുണ പിന്നീട്, ചിപ്‌കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേര്‍ന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ പ്രക്ഷോഭപരിപാടികള്‍ ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയി.

1981 മുതല്‍ 1983 വരെ ഹിമാലയത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള അദ്ദേഹം നടത്തിയ യാത്ര ചിപ്‌കോയെ ജനമധ്യത്തിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചു. തെഹ്‌രി അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭ പാതയില്‍ ദശാബ്ദങ്ങളോളം അദ്ദേഹം നിലകൊണ്ടു. സത്യാഗ്രഹ മാതൃക സ്വീകരിച്ച അദ്ദേഹം നിരവധി തവണ പ്രതിഷേധ സൂചകമായി ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തി.

1995 ല്‍, അണക്കെട്ടിന്റെ ദൂശ്യഫലങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഉറപ്പിന്മേലായിരുന്നു 45 ദിവസം നീണ്ട ബഹുഗുണയുടെ ഉപവാസ സമരം അവസാനിപ്പിച്ചത് . അതിന് ശേഷം 74 ദിവസം നീണ്ട മറ്റൊരു ഉപവാസ സമരം രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ വെച്ച് ബഹുഗുണ നടത്തുകയുണ്ടായി.

മിതവ്യയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ട് ഹിമാലയത്തിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സുന്ദര്‍ലാല്‍ ബഹുഗുണ. പ്രത്യേകിച്ചും ഹിമാലയത്തിലെ പാവങ്ങളായ സ്ത്രീജനങ്ങള്‍ക്കായി അദ്ദേഹം പൊരുതി. ഭാരതത്തിലെ നദികളുടെ സംരക്ഷണത്തിനായും അദ്ദേഹം പോരാടി.2009-ല്‍ രാജ്യം പത്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

കേരളം20 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

കേരളം6 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം6 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം7 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം7 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം7 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം7 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version