Connect with us

കേരളം

സിനിമാക്കാരുടെ കാർ മുഴുവനും തകർന്നു; ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികൾ

Published

on

20240727 105954.jpg

ഇരുചക്ര വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയാണ് നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് എന്ന് സൂചന. കൊച്ചി എംജി റോഡിൽ ഇന്ന് പുലർച്ചെ 1:45 ഓടെ രണ്ട് ബൈക്കുകളിൽ കാർ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം. ബൈക്ക് യാത്രികനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. അരുൺ ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിൻ്റെ ചേസ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അർജുൻ അശോകനെയും സംഗീത് പ്രതാപിനെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാർ ഒരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയും മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി റിപോർട്ടുണ്ട്.കാർ പൂർണമായും തകർന്നതായി ദൃശ്യങ്ങളിൽ കാണാം. രണ്ട് നടന്മാർക്കും നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് വിവരം. പോലീസ് ഉടൻ സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി. അപകടത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്നു. മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു എന്നിവരും പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version