Connect with us

കേരളം

‘ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുന്നു, എത്ര വർഗീയ വത്കരിച്ചാലും മുന്നോട്ട്’; മുജിഹാദ് സമ്മേളനത്തിൽ മുഖ്യമന്ത്രി

Screenshot 2024 02 18 172050

ന്യൂനപക്ഷ ക്ഷേമത്തിന് 84കോടി രൂപ സർക്കാർ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ സ്കോളർഷിപ്പുകളുൾപ്പെടെ ന്യൂന പക്ഷ വിദ്യാർത്ഥികൾക്ക് നിരവധി പദ്ധതികൾ നടപ്പാക്കി. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾ ഇല്ലാതാക്കി. എന്നാൽ ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അതിനെ എത്ര വർഗീയ വത്കരിക്കാൻ ശ്രമിച്ചാലും സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.

മുജാഹിദ് പ്രസ്ഥാനങ്ങൾ ബഹുസ്വരതയെ ഉൾക്കൊള്ളുന്നു. സമൂഹപരിഷ്കരണത്തിനിറങ്ങിയ സംഘടനകൾ സാമുദായ സംഘടനകൾ മാത്രമായി മാറുകയാണ്. ശാന്തിയും സമാധാനവും മെച്ചപ്പെടണമെങ്കിൽ മത നിരപേക്ഷത സംരക്ഷിക്കപ്പെടണം. അതിനു മത രാഷ്ട്രവാദികളെ എതിർക്കേണ്ടതുണ്ട്. മതവും രാഷ്ട്രവും തമ്മിലുള്ള വേർതിരിവ് രാഷ്ട്രം ഭരിക്കുന്നവർ ഇല്ലാതാക്കുന്നു. ഇന്ത്യയെ മാതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണ്. ഇത് ആശങ്കയുളവാക്കുന്നു.

ഇതിനെ അനുകൂലിക്കാൻ കേരളത്തിലെ ആളുകൾ പോലും മുന്നോട്ടു വരുന്നു. മത ചടങ്ങുകളിൽ രാജ്യം ഭരിക്കുന്നവർ തന്നെ കാർമികരാകുന്നു. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107ാം സ്ഥാനത്താണ്. പിന്നോക്ക അവസ്ഥകളിൽ നിന്നും കര കയറാൻ രാജ്യം നടപടി സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നിപ്പിക്കുന്നവരുടെ തന്ത്രത്തെ തിരിച്ചറയാനും ചെറുക്കനും കഴിയണം. പക്ഷേ പലരും അതിനു മനഃപൂർവം പ്രചരണം കൊടുക്കാനും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം7 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം7 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം7 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം7 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം7 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം7 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം7 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം7 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം7 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version