Connect with us

കേരളം

എൻജിൻ തകരാറിലായി; കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 41പേരെ രക്ഷപ്പെടുത്തി

കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി. എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയവരെയാണ് ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. എടക്കഴിയൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബർക്കത്ത് എന്ന വള്ളമാണ് 41 തൊഴിലാളികളുമായി കടലിൽ കുടുങ്ങിയത്. തൃശൂർ ചേറ്റുവയിൽ നിന്നും ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു സംഘം. നാട്ടിക കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം ഉണ്ടായത്.

ഉടൻ തന്നെ തൊഴിലാളികൾ വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. ഇതോടെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുലേഖയുടെ നിർദേശപ്രകാരം ചേറ്റുവയിൽ നിന്നും ഫിഷറീസ് റെസ്ക്യൂ ബോട്ട് സംഭവ സ്ഥലത്തേക്ക് കുതിച്ചു. പിന്നീട് മൽസ്യ ബന്ധന വള്ളവും വെള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളേയും രക്ഷപ്പെടുത്തി 11 മണിയോടെ ചേറ്റുവ ഹാർബറിലെത്തിച്ചു.

നാട്ടിക എഫ്.ഇ.ഒ അശ്വിൻ, മറൈൻ എൻഫോസ്‌മെന്റ് വിംഗ് കോസ്റ്റൽ സീനിയർ സി.പി.ഒ. വികാസ്, റെസ്ക്യൂ ഗാർഡുമാരായ ബി.എച്ച് ഷെഫീക്, വിബിൻ, സ്രാങ്ക് റസാഖ്, ഡ്രൈവർ റഷീദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version