കേരളം
വാഹനമിടിച്ച് ചത്ത നായയെ മറവ് ചെയ്ത് എക്‌സൈസ് റേഞ്ചിലെ ജീവനക്കാർ മാതൃകയായി
പാലക്കാട് തൃത്താലയിൽ വാഹനമിടിച്ചു ചത്ത നായ കിടന്നത് മണിക്കൂറുകൾ, ഒടുവിൽ പട്രോളിംഗിനിടയിൽ തൃത്താല എക്‌സൈസ് റേഞ്ചിലെ ജീവനക്കാർ മറവ് ചെയ്ത് മാതൃകയായി. മേഴത്തൂർ റോഡിലാണ് സംഭവം.
അതിരാവിലെ വാഹനമിടിച്ചു ചത്ത നായയെ ഉച്ചയായിട്ടും മറവ് ചെയ്യാത്തത് ശ്രദ്ധയിൽ പെട്ട തൃത്താല എക്‌സൈസ് റേഞ്ചിലെ ജീവനക്കാർ പട്രോളിംഗിനിടയിൽ വാഹനം നിർത്തി മറവ് ചെയ്യുകയായിരുന്നു.പ്രിവന്റീവ് ഓഫീസർമാരായ ഇ. ജയരാജൻ,അജിത് കുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഫ്രനെറ്റ് ഫ്രാൻസിസ്, നിധിൻ. എസ്. വി എന്നിവർ നേതൃത്വം നൽകി.