Connect with us

കേരളം

ഇന്ധന വില വർദ്ധനവിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന് അനുമതിയില്ല

WhatsApp Image 2021 06 09 at 12.36.46 PM Cropped 1

ഇന്ധന വില വർദ്ധനവിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിന് അനുമതി സ്പീക്കർ നിഷേധിച്ചു. ഖജനാവിലേക്ക് പണം കണ്ടെത്താൻ ഉള്ള മികച്ച മാർഗം ആയി കേന്ദ്രവും സംസ്ഥാന സർക്കാരും ഇന്ധന വിലയെ കാണുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എൻ ഷംസുദീൻ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. പെട്രോൾ വിലയല്ല നികുതിയാണ് കൂടുന്നതെന്നും ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെ എന്നാണ് സംസ്ഥാന സർക്കാർ നയമെന്നും എൻ ഷംസുദീൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ 7 തവണ അധിക വരുമാനം വേണ്ടെന്നു വെച്ചു.

ആ മാതൃക എന്ത് കൊണ്ട് പിണറായി സർക്കാർ സ്വീകരിക്കുന്നില്ല ? പാവങ്ങളുടെ സർക്കാർ എന്ന് പറയുമ്പോൾ എന്ത് കൊണ്ട് സഹായിക്കുന്നില്ല? കൊവിഡ് കാലത്ത് എങ്കിലും അധിക നികുതി ഒഴിവാക്കണമെന്നും ഷംസുദീൻ സഭയിൽ പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തെ വിമർശിച്ച ധനമന്ത്രി കെഎൻ ബാലഗോപാൽ വില വർധനവിൽ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ലെന്ന് വിശദീകരിച്ചു. ഇന്ധന വില വർധന സ്ഥിതി ഗുരുതരമാണ്. പക്ഷേ വില വർധനവിൽ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ല.

മറ്റു സംസ്ഥാനങ്ങളിലെ അത്ര നികുതി കേരളത്തിൽ ഇല്ല. സംസ്ഥാനത്തെ വിമർശിക്കുന്ന പ്രതിപക്ഷം കേന്ദ്ര സർക്കാരിന് എതിരെ നോട്ടീസിൽ ഒന്നും പറയുന്നില്ല. ഒന്നാം മോദി സർക്കാർ കാലത്ത് കോൺഗ്രസ്‌ ഇന്ധന വില വർധനവിൽ നിശബ്ദരായിരുന്നു. ഇന്ത്യയിൽ കൂടുതൽ നികുതി കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലാണ്. ഇന്ധനവില വർധനക്കെതിരെ ഒരുമിച്ചു നിൽക്കാം പക്ഷെ സഭ നിർത്തി ചർച്ച വേണ്ടെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും മോദി സർക്കാർ നികുതി കൂട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. യുപിഎ സർക്കാർ ആണ് ഉത്തരവാദി എന്ന ധനമന്ത്രിയുടെ നിലപാട് പരോക്ഷമായി മോദിയെ സഹായിക്കലാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. 37 ദിവസം കൊണ്ട് 21 തവണ വില കൂട്ടി. നടക്കുന്നത് നികുതി കൊള്ളയാണ്. 40% മുതൽ 50% വരെ സംസ്ഥാനത്തു നികുതി കൂടി. നികുതി കുറച്ചില്ലെങ്കിൽ ആനുകൂല്യങ്ങൾ എങ്കിലും കൊടുക്കണം. കെഎസ്ആർടിസി ബസിനും മത്സ്യ ബന്ധന ബോട്ടുകൾക്കും ഓട്ടോ ടാക്സികൾക്കും ഇളവ് കൊടുത്തു കൂടെയെന്നും പ്രതിപക്ഷനേതാവ് സഭയിൽ ചോദിച്ചു. ഇഅടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version