Connect with us

കേരളം

പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലിറക്കി

Published

on

1603295964 524859299 auto

പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലിറക്കി.പുകരഹിതവും ഏതാണ്ട് പൂര്‍ണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബ്‌സിഡിയറിയായപിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുന്നത്.

ആധുനിക ലിഥിയം അയോണ്‍ ബാറ്ററി, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ്, മികച്ച കരുത്ത്, ,മികച്ച ടോര്‍ക്ക് എന്നിവ ഇ-സിറ്റിയുടെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.ഗിയറും ക്ലെച്ചും ഇല്ല; സേഫ്റ്റി ഡോര്‍, പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.വിപണിയിലിറക്കല്‍ ചടങ്ങില്‍ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ് ലിമിറ്റഡിലെ എം.ആര്‍ . നാരായണനും പിയാജിയോയുടെ തിരുവനന്തപുരത്തെ ഡീലര്‍ സ്വാമി റെജിന്‍ കെ. ദാസും സംബന്ധിച്ചു.

തിരുവനന്തപുരം നഗരത്തിലെ ഹ്രസ്വദൂര യാത്രയെ സംബന്ധിച്ചേടത്തോളം വലിയ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കും വിധം അത്യാധുനിക ലിഥിയംഅയോണ്‍ ബാറ്ററികളാണ് ഇ-സിറ്റിയില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. മാറ്റിവയ്ക്കാവുന്ന ബാറ്ററിയോടുകൂടിയ പ്രഥമ ത്രിചക്ര വാഹനമാണ് ഇ- സിറ്റി.സാന്‍ മൊബിലിറ്റിയുടെ സഹകരണത്തോടുകൂടിയാണ് മാറ്റിവയ്ക്കാവുന്ന ബാറ്ററി അവതരിപ്പിച്ചത്.

കൂടാതെ ബാറ്ററി ചാര്‍ജ് നില അറിയാനും ബാറ്ററി ചാര്‍ജ് ചെയ്യാനും സഹായകമായ ആപ്പുമുണ്ട്. ബാറ്ററിമാറ്റിവയ്ക്കാന്‍ സൗകര്യമുള്ള സ്‌റേഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാണ്.ബാറ്ററി ചാര്‍ജ് തീരുമ്പോള്‍ പകരം വേറൊന്ന് മാറ്റിവയ്ക്കാവുന്നസാങ്കേതിക വിദ്യയോടുകൂടിയ രാജ്യത്തെ പ്രഥമ ഓട്ടോയാണ് ഇ-സിറ്റി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version