Connect with us

കേരളം

ഇരട്ട വോട്ട്: വോട്ടർമാരുടെ പട്ടിക സമർപ്പിക്കാൻ നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീൻ

local election

നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ഇരട്ട വോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി. ഇതിപ്രകാരം ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ( ഇ.ആര്‍.ഒ)മാര്‍ക്കാണ് ഇരട്ടിപ്പ് ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങി. ഒന്നിലേറെ വോട്ടുള്ളവരുടെ പട്ടിക ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തയ്യാറായി ബിഎൽഒമാരെ ഏൽപ്പിക്കണം.

ബിഎൽഎമാർ ഈ പട്ടികയും വോട്ടർപട്ടികയും പരിശോധിച്ച ശേഷം ഇരട്ടിപ്പുള്ളവരുടെ വീട്ടിലെത്തി പരിശോധിക്കണം. അവിടെയാണ് താമസിക്കുന്നതെങ്കിൽ ആ സ്ഥലത്ത് വോട്ട് നിലനിർത്താം.മാർച്ച് 30ന് വൈകീട്ട് അഞ്ചിന് മുൻപ് അനർഹരുടെ പട്ടികയും സാക്ഷ്യ പത്രവും സമർപ്പിക്കണം. 30 വരെ ബിപിഎൽഒമാരെ മറ്റെല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കും. വോട്ടർപട്ടികയ്ക്ക് ഒപ്പം ഈ അനർഹരുടെ പട്ടികയും വോട്ടെടുപ്പ് ദിവസം പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകും. അനർഹരുടെ പട്ടികയിലെ വോട്ടു രേഖപ്പെടുത്താൻ ആരെത്തിയാലും തടയും.

വോട്ടർപട്ടികയിൽ ഇരട്ട വോട്ടുകൾ കടന്നുകൂടിയതിനെപ്പറ്റി ഹൈക്കോടതിയിൽ നൽകേണ്ട സത്യവാങ്മൂലം തയ്യാറാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻെറ സോഫ്ട് വെയറിൽ വിശദ പരിശോധന തുടങ്ങി.ഡൽഹിയിൽ നിന്നെത്തിയ മൂന്നംഗ സോഫ്ട് വെയർ വിദഗ്ദരാണ് പരിശോധിക്കുന്നത്.ഏതൊക്കെ മണ്ഡലത്തിലാണ് വോട്ടുകൾ കൂടിയതെന്നും അതെങ്ങനെ സംഭവിച്ചുവെന്നുമുള്ള കാര്യങ്ങൾ വിശദമായി സത്യവാങ്മൂലത്തിൽ നൽകും. വോട്ടർ പട്ടികയിൽ പേരുള്ളവർ തന്നെ വീണ്ടും അപേക്ഷിച്ചതാണ് വോട്ട് ഇരട്ടിക്കാൻ കാരണമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ.

മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റിയവരുണ്ട്. പഴയ സ്ഥലത്തെ വോട്ട് മാറ്റിയിട്ടുമില്ല. ചില ഉദ്യോഗസ്ഥർ ബോധപൂർവം വോട്ടുകൾ ചേർത്തിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിന് നിയമപരമായ തടസ്സമുണ്ടെന്നും തിരഞ്ഞെടുപ്പിനുശേഷം ഇവ പൂർണമായും നീക്കം ചെയ്യുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version