Connect with us

കേരളം

എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കല്‍ നിയമം നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ്

Published

on

images 6

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്ന നിയമം നടപ്പാക്കാനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസവകുപ്പ്. മലയാളം പഠനവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ തർക്കങ്ങൾ ഉണ്ടായിവരുന്ന പശ്ചാത്തലത്തിലാണിത്. വിശദാംശങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് വൈകാതെ പുറത്തിറക്കും.

2017-ലാണ് മലയാള പഠന നിയമം കേരള നിയമസഭ പാസാക്കിയത്. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്നതായിരുന്നു നിയമത്തിലെ പ്രധാന കാര്യം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതു വിദ്യാലയങ്ങളും മറ്റ് സിലബസുകളിലെ വിദ്യാലയങ്ങളും നിയമത്തിന്റെ പരിധിയിൽ വരും.

എന്നാൽ, നിയമം പാസാക്കിയതല്ലാതെ നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ഒരു നടപടിയും എടുത്തില്ല. മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ ചുമതലയാണെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. ഒരു വിദ്യാഭ്യാസജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളം അധ്യാപകരുടെ പാനലാണ് ഇതു സംബന്ധിച്ച പരിശോധന സ്കൂളുകളിൽ നടത്തേണ്ടത്. നിയമത്തിന്റെ ചട്ടങ്ങൾക്കൊപ്പം ചേർത്തിരിക്കുന്ന നിശ്ചിത ഫോമിലാണ് പരിശോധനാ വിവരങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകേണ്ടത്.

അധ്യയന വർഷം തുടങ്ങി മൂന്ന് മാസത്തിനകം ഈ റിപ്പോർട്ട് നൽകണം. എന്നാൽ, നിയമം വന്നിട്ട് നാല് വർഷമായിട്ടും അധ്യാപക പാനൽ സംസ്ഥാനത്ത് ഒരിടത്തും ഉണ്ടായില്ല. ഓരോ സ്കൂളിലും പത്താം ക്ലാസിൽ മലയാളത്തിന് ഉയർന്ന മാർക്ക് വാങ്ങുന്ന അഞ്ച് കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകണമെന്നുള്ള നിയമത്തിലെ വ്യവസ്ഥയും നടപ്പായില്ല. മലയാളം പഠിപ്പിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും സംസ്കൃത അധ്യാപക തസ്തിക ഇല്ലാതാക്കുന്ന നടപടിയെയാണ് എതിർക്കുന്നതെന്നും കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.ആർ. ജയദേവൻ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version