Connect with us

കേരളം

കെ.എം ഷാജി എം.എല്‍.എയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

Published

on

1600x960 751063 km shaji

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ കെ.എം ഷാജി എം.എല്‍.എ സമര്‍പ്പിച്ച രേഖകളില്‍ കൂടുതല്‍ വ്യക്തത തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി ഇന്നലെ സമര്‍പ്പിച്ച രേഖകളിലാണ് ഇ.ഡി വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാംവട്ടവും ചോദ്യം ചെയ്യുന്നതിനായി ഇ.ഡി അടുത്തദിവസം ഷാജിക്ക് നോട്ടിസ് കൈമാറും.

നേരത്തെ രണ്ട് ദിവസങ്ങളിലായി 25 മണിക്കൂറിലധികമാണ് ഇ.ഡി ഷാജിയെ ചോദ്യം ചെയ്തത്. ഷാജിയുടെ ഭാര്യ ആശ സമര്‍പ്പിച്ച കണക്കുകളും ഷാജിയുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും ഇ.ഡി വിലയിരുത്തുന്നു.

ഈ സാഹചര്യത്തിലാണ് ഷാജി വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്. സമര്‍പ്പിച്ച രേഖകള്‍ വിശദമായി ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഷാജിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തീരുമാനിച്ചത്.

ഭൂമി ഇടപാട്, വീട് നിര്‍മാണത്തിന് ചെലവഴിച്ച പണം, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് തുടങ്ങിയ കാര്യങ്ങളിലാണ് ഷാജിയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നത്.

ചാര്‍ട്ടേഡ് അക്കൗണ്ട് മുഖേന ഷാജി ഇ.ഡിക്ക് രേഖകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ നേരത്തെ നല്‍കിയ കണക്കുകളുടെ അനുബന്ധ വിവരങ്ങള്‍ മാത്രമാണെന്നും വീണ്ടും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നും ഇ.ഡി അറിയിച്ചു.

അഴീക്കോട് സ്‌കൂളിലെ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും നല്‍കിയ മൊഴിയില്‍ എം.എല്‍.എയെ സംശയമുനയില്‍ നിര്‍ത്തുന്ന ചില സൂചനകളുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് ഇ.ഡി തീരുമാനിച്ചിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version