Connect with us

കേരളം

മസാല ബോണ്ട് കേസിലെ ഇഡി സമൻസ്; ഒരു തവണ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെ? നിർദേശങ്ങളുമായി ഹൈക്കോടതി

Published

on

Screenshot 2024 02 16 173412

മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ടിഎം തോമസ് ഐസകും കിഫ്ബി സിഇഒയും നല്‍കിയ ഹര്‍ജിയിൽ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ഹൈക്കോടതി. ഒറ്റതവണ സമൻസിന് മറുപടി നൽകിക്കൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെയെന്നും ഹൈക്കോടതി ആരാഞ്ഞു.

ചോദ്യം ചെയ്യലിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുമല്ലോയെന്നും കോടതി ചോദിച്ചു. കോടതിയുടെ നിർദേശത്തിൽ കക്ഷികളുമായി കൂടിയാലോചിച്ച് തിങ്കളാഴ്ച മറുപടി നൽകാമെന്ന് അഭിഭാഷകർ അറിയിച്ചു.

മസാലബോണ്ട് ഇടപാടിൽ രണ്ട് സമൻസാണ് ലഭിച്ചതെന്ന് കിഫ്ബിക്ക് കോടതിയെ അറിയിച്ചു. ഒരു സമൻസ് സർട്ടിഫൈഡ് കോപ്പി നൽകാനും ഒന്ന് നേരിട്ട് ഹാജരാകാനുമുള്ളതാണ്. സർട്ടിഫൈഡ് കോപ്പി നൽകാൻ തയ്യാറാണെന്നും സിഇഒയോട് നേരിട്ട് ഹാജരാകാൻ പറഞ്ഞതാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കോടതിയുടെ നിർദേശത്തിൽ കക്ഷികൾക്ക് തൃപ്തി ഇല്ലെങ്കിൽ മെറിറ്റിൽ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version