Connect with us

കേരളം

ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ തുറന്ന് ജലം ഒഴുക്കിവിട്ട സാഹചര്യത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ജലനിരപ്പ് റൂൾ കർവ് പരിധിയായ 2398.32 അടി പിന്നിട്ടു. ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഇന്നു വൈകിട്ട് നാലു മണിക്ക് ശേഷമോ, നാളെ രാവിലെ മുതലോ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നതിന് ഇടുക്കി ജില്ലാ കലക്ടര്‍ അനുമതി നൽകിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി. മുല്ലപ്പെരിയാറിൽ നിന്നുളള വെളളം ഇടുക്കിക്ക് ഉൾക്കൊളളാനാകും. ആശങ്കവേണ്ടെന്ന് ഡാം അസിസ്റ്റന്റ് എഞ്ചിനീയർ എം.പി സാജു. മുൻകരുതലിന്റെ ഭാ​ഗമായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം മുല്ലപ്പെരിയാർ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും. തയാറെടുപ്പെല്ലാം പൂര്‍ത്തിയായെന്ന് റോഷി അഗസ്റ്റിനും ആശങ്ക വേണ്ടന്ന് കെ.രാജനും വ്യക്തമാക്കി. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം മാത്രമാകും പുറത്തേക്ക് ഒഴുക്കിവിടുക. സുരക്ഷാക്രമീകരണങ്ങൾ എല്ലാം പരിശോധിച്ചു. ജനസുരക്ഷയാണ് മുഖ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മന്ത്രിമാർ വ്യക്തമാക്കി.മുല്ലപ്പെരിയാര്‍ ഡാം രാവിലെ ഏഴിന് തുറക്കും. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version